ജിഷ വധം: അന്വേഷണം ആത്മഹത്യ ചെയ്ത അന്യസംസ്ഥാന തൊഴിലാളിയിലേക്ക്

പെരുമ്പാവൂര്‍: ജിഷ വധക്കേസിന് ശേഷം ആത്മഹത്യ ചെയ്ത അന്യസംസ്ഥാന തൊഴിലാളിയുടെ ഡിഎന്‍എ പരിശോധന നടത്തും. അന്യസംസ്ഥാന തൊഴിലാളികള്‍, സഹപാഠികള്‍, അയല്‍ക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊന്നും തന്നെ കൊലയാളിയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. ജിഷ മരിച്ച ഏപ്രില്‍ 28ന് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

അതേസമയം കേസ് വഴിതെറ്റിക്കാന്‍ കൊലയാളി തന്നെ ശ്രമം നടത്തുന്നതായും പോലീസിന് സംശയമുണ്ട്. വീടിനു സമീപം കണ്ട ചെരിപ്പുകള്‍ ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ സംഭവിച്ച വീഴ്ചകളും മൃതദേഹം ദഹിപ്പിച്ചതുമാണ് കേസില്‍ വലിയ തിരിച്ചടിയായത്. മൃതദേഹത്തില്‍ നിന്ന് ലഭിക്കേണ്ട പല തെളിവുകളും ദഹിപ്പിച്ചതോടെ ഇല്ലാതായിരുന്നു.

Share this news

Leave a Reply

%d bloggers like this: