വിദ്യാഭാസം ചിലവേറിയതാകുന്നു,വിദ്യാഭ്യാസ വായ്പ നേട്ടമാകും

 

ഡബ്ലിന്‍:ബിരുദനന്തര ബിരുദ പഠനത്തിനായി 4000 യൂറോ ഫീസ് അനുവദിച്ചിട്ടുണ്ടെങ്കിലും സര്‍വകലാശാലകല്ക്ക് ഈ തുക മതിയാവില്ല എന്ന വിദ്ധഗ്ദര്‍.ഇതോടെ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും കൂടുതല്‍ തുക ഫീസിനായി സര്‍വകലാശാലകളില്‍ അടയ്‌ക്കേണ്ടിവരുമെന്നാണ് സൂചന.

നിലവില്‍ 3000 യൂറോ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ലോണ്‍ അനുവദിക്കുന്നത് 4000 ആക്കി ഉയര്‍ത്തിയിട്ടും ഈ തുക പോരാതെ വരുന്നു എന്നതാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ തുക പഠനത്തിനായി ചിലവഴിക്കേണ്ടിവരുന്നത്.

നിലവില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളൂ.എന്നാല്‍ പുതുക്കിയ നിരക്കുകള്‍ പ്രകാരം കുടുംബത്തിന്റെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയ ഈ മാനദണ്ഡത്തില്‍ കൂടുതല്‍ പരിഗണന ഉണ്ടായേക്കും.

മലയാളികളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാവുന്ന നിരവധി ആളുകള്‍ക്ക് ഇതിന്റെ കുറിച്ച് അറിയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.എന്നാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഈ തുക വലിയ അനുഗ്രഹമായി തീരുന്നതാണ് എന്നത് ഇതിന്റെ ഗുണം. പഠനം കഴിഞ്ഞ് ജോളി കിട്ടിയ ശേഷം തിരിച്ചടവ് ആരംഭിക്കുന്ന ഈ വായ്പാ പദ്ധതി,മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേടാനാകും എന്നതാണ് ഇതിന്റെ നേട്ടം.

Share this news

Leave a Reply

%d bloggers like this: