ക്യാന്‍സര്‍ രോഗ ചികിത്സ..മരുന്ന് വൈകുന്നത് പ്രശ്നമാകുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: പുതിയ മരുന്ന് ലഭ്യാകാന്‍ വൈകുന്നത് ക്യാന്‍സര്‍ രോഗികളുടെ മരണത്തിന് വഴിവെച്ചേക്കുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഡസണ്‍കണക്കിന് പേരാണ് മരുന്നുകള്‍ അംഗീകരിച്ച് കിട്ടുന്നതിനായി കാത്തിരിക്കുന്നത്.  മരുന്നുകള്‍ക്ക് അംഗീകാരം നല്‍കേണ്ട ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് ഡ്രഗ് ഗ്രൂപ്പ് യോഗം ചേരാത്തത് മൂലമാണ് ഇത്തരത്തില്‍ വൈകുന്നത്.  pembrolizumab  എന്ന മരുന്ന് ഗുണകരമാകുന്നതായ വസ്തുത നിലനില്‍ക്കെ തന്നെയാണ് ഇവിടെ ഇനിയും മരുന്നിന് അംഗീകരം ലഭ്യമായിട്ടില്ലാത്തത്.

നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ മരുന്ന് ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ നൂറോളം രോഗികള്‍ക്ക് ലഭിച്ച ചികിത്സ മൂലം ഗുണകരമായ മാറ്റം കണ്ടിരുന്നു. ചികിത്സ ലഭിക്കുന്നതിന് ഉണ്ടാക്കിയുരുന്ന പ്രോഗ്രാം പക്ഷേ അവസാനിച്ചു. മറ്റൊരു ചികിത്സാ പ്രോഗ്രാം നിവോലിസുമാബ് ഉപയോഗിച്ച് കൊണ്ടുണ്ടെങ്കിലും ഏതാനും ദിവസത്തിനുള്ളില്‍ അവസാനിക്കും. ഇതോടെ രോഗചികിത്സ്യയ്ക്കുള്ള സാധ്യത ഇല്ലാതാവുകയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനായ പ്രൊഫ. ജോണ്‍ ക്രൗണ്‍  തന്‍റെ രോഗികളില്‍ ചിലര്‍ക്ക് പുതിയ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിജീവനം സാധ്യമാകില്ലെന്ന് വ്യക്തമാക്കുന്നു.  മരുന്നിന് അനുമതി നല്‍കാന്‍ വൈകുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ഇദ്ദേഹം.  ആരോഗ്യമന്ത്രിക്ക് രണ്ട് മിനിട്ട് നേരം കൊണ്ട് തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂവെന്നും ചൂണ്ടികാണിക്കുന്നു. ശ്വാസകോശ അര്‍ബുദത്തിന്ചികിത്സയില്‍ കഴിയുന്ന രോഗിക്ക് മരുന്ന് ലഭിച്ചത് മൂലം ആരോഗ്യസ്ഥിതി വീണ്ടെടുത്തത് ഡോക്ടര്‍ ചൂണ്ടികാണിക്കുന്നു. പെമ്പ്രോ എന്ന മരുന്നിന് വര്‍ഷത്തില്‍ 150,000 യൂറോ ആണ് ചെലവ് വരുന്നത്. ക്യാന്‍സര്‍ മാറ്റുന്നതില്‍ ഫലപ്രദമാണ്.

മരണത്തിന് വഴിവെയ്ക്കാവുന്ന ട്യൂമറുകളുടെ കാര്യത്തില്‍ 40 ശതമാനം വരെയും ഇല്ലാതാക്കാന്‍ കഴിയുന്നുണ്ട്. ഗ്രീസ് ത്വക്ക് ക്യാന്‍സറിന്ചെലവ് കുറഞ്ഞ ചികിത്സയെന്ന നിലയില്‍ ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ അംഗീകരിച്ചിട്ടുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: