ഭവന പ്രതിസന്ധി: പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി

ഡബ്ലിന്‍: ഭവന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ആയിരത്തോളം പേര്‍ തെരുവില്‍ ഇറങ്ങി. ദേശീയമായി ഭവന അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടാണ് പ്രകടനം നടന്നത്.    അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കല്‍ ഭനവമേഖലയില്‍ ചെലവഴിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍റെ പ്രത്യേക ധനസഹായം ലഭിക്കുന്നതായിരിക്കും.

നാഷണല്‍ ഹോംലെസ്, ഹൗസിങ് കോലിയേഷന്‍ എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. റെന്‍റ് സപ്ലിമെന്‍റ് ഉയര്‍ത്താനും ഇവര്‍ ആവശ്യപ്പെട്ടു. 30ലേറെ സംഘടനകള്‍ ചേര്‍ന്നാണ്  ഇക്കാര്യത്തില്‍ പ്രതിഷേധത്തിന് പൊതുവേദി തയ്യാറാക്കിയിരുന്നത്.  വിവിധ ട്രേഡ് യൂണിയനുകളും ഭാഗമായിരുന്നു.  കസ്റ്റംസ് ഹൗസില്‍ നിന്ന് ഒ കോണോല്‍ സ്ട്രീറ്റിലെ ജിപിഒയിലേക്കായിരുന്നു മാര്‍ച്ച്.  പങ്കെടുത്തില്‍ നിരവധി പേര്‍ ഭവന പ്രതിസന്ധി നേരിട്ട് അനുഭവിക്കേണ്ടി വന്നവരാണ്.

ഹോട്ടലുകളില്‍ ജീവിക്കുന്നവരും  വാടകവീടുകളില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുള്ളവരും  പങ്കെടുത്തവരിലുണ്ടായിരുന്നു.  ഐറിഷ് ഗ്ലാസ് ബോട്ടില്‍ സൈറ്റിലെ നൂറ് ശതമാനം ഭൂമിയും സോഷ്യല്‍ ഹൗസിങിന് വേണ്ടി ഉപയോഗിക്കണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത ഒരു സംഘടന ആവശ്യപ്പെട്ടു. ഡബ്ലിന്‍ 4ലെ ഐജിബി സൈറ്റില്‍ മൂവായിരം വീടുകള്‍ ആണ് വരുമെന്ന് കരുതുന്നത്.  ഇതില്‍ പത്ത് ശതമാനം സോഷ്യല്‍ ഹൗസിങ് ആയിരിക്കും.

എസ്

Share this news

Leave a Reply

%d bloggers like this: