സമരങ്ങള്‍ മൂലം ഈ വര്‍ഷം തിരക്കേറിയതെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍:  സമരങ്ങള്‍ മൂലം ഈ വര്‍ഷം തിരക്കേറിയതെന്ന് റിപ്പോര്‍ട്ടുകള്‍.  വിവിധ മേഖലകളില്‍ സമരങ്ങള്‍ നടക്കുകയാണ്.   നഴ്സുമാര്‍, അദ്ധ്യാപകര്‍, ട്രെയിന്‍ ഡ്രൈവര്‍മാര്‍, ഗാര്‍ഡ തുടങ്ങിയവരൊക്കെ ഇതിനോടകം സമരം പ്രഖ്യാപിക്കുകയോ നടത്തുകയോ ചെയ്തിട്ടുണ്ട്.  ലുവാസ് തര്‍ക്കം ചര്‍ച്ചകളിലൂടെ കടന്ന് പോകുകയുമാണ്.  ഒരു മാസത്തോളം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ലുവാസ് വിഷയം ഒരു പരിധി വരെ ഒതുക്കി നിര്ത്താന്‍ കഴിഞ്ഞത്. ഡ്രൈവര്‍മാരുമായി മാത്രമാണ് ഇനി ധാരണയിലെത്താനുള്ളത്.

ചര്‍ച്ചകള്‍ നടക്കുന്നതിന‍്റെ ഭാഗമായി വ്യാഴവും വെള്ളിയും നടത്താനിരുന്ന സമരം ഡ്രൈവര്‍മാര്‍ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ജൂണില്‍ നാല് മണിക്കൂര്‍ വീതം സമരം നടക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ സമരവുമായി മുന്നോട്ട് പോയാല്‍ ഒരു ദിവസത്തെ വേതനം പിടിച്ച് വെയ്ക്കുമെന്ന് മാനേജ്മെന്‍റ് ഭീഷണി മുഴക്കുകയും ചെയ്തു.  ജോലിക്ക് ഹാജരാകാത്ത ഡ്രൈവര്‍മാരുടെ നിരക്ക് 12 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 4.5 ശതമാനമായിരുന്ന സ്ഥാനത്താണിത്.  ഈമാസം ആദ്യമാണ് നാഷണല്‍ബസ് റെയില്‍ യൂണിയന്‍ ഐറിഷ് റെയിലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സമരത്തിന് തീരുമാനമെടുക്കാനായി നീക്കം നടത്തിയിരുന്നത് ഇതിന് പിന്നീട് മാറ്റിവെച്ചു.   ഈമാസം ആദ്യം എച്ച്എസ്ഇ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ , മിഡ് വൈഫുകല്‍ എന്നിവരുടെ റിക്രൂട്ട്മെന‍്റ് അടുത്ത ഒരു നോട്ടീസ് ഉണ്ടാകുന്നത് വരെ നിര്‍ത്തിയിരുന്നു.

ധനസഹായം ലഭിക്കുന്ന മേഖലയില്‍ മാത്രം നിയമന നിരോധനത്തിന് ഒഴിവും നല്‍കി.  ഇതിനെതിരെ ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷനും ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും അതൃപ്തരായി തുടരുകയാണ്. ജീവനക്കാരില്ലാതെ നിലവില്‍ തന്നെ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് റിക്രൂട്ട്മെന്‍റ് നിരോധനം വന്നിരിക്കുന്നത്. മുപ്പതോളം കണ‍്സള്‍ടന്റുമാരുടെ ഒഴിവുണ്ടെന്ന് സംഘടനകള്‍ ചൂണ്ടികാണിക്കുന്നു.  സൈക്യാട്രിക് നഴ്സസ് അസോസിയേഷന്‍ സമരത്തിന് തീരുമാനമെടുക്കാന്‍ ഇരിക്കുകയാണ്. അറനൂറോളം ഒഴിവാണ് നികത്തപ്പെടാതെയുള്ളത്. അസോസിയേഷന് ഓഫ് സെക്കന്ററി ടീച്ചേഴ്സ് ഇന്‍ അയര്‍ലന്‍ഡ് അധിക സമയത്തുള്ളജോലി ചെയ്യില്ലെന്ന് ഈ മാസം ആദ്യം തീരുമാനിച്ചിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: