ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്. ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെയാണ് പണിമുടക്ക് നടത്തുന്നത്. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സി.സി.ക്കും അതിന് മുകളിലും ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് കോര്‍പ്പറേഷനുകളിലും നിരോധിച്ചുകൊണ്ടായിരുന്നു ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നവ
ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: