സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിന്‍ഫിന്‍

ഡബ്ലിന്‍: രാജ്യത്തിലെ ഭവന പ്രതിസന്ധിയെകുറിച്ച് യൂറോപ്യന്‍ കമ്മീഷനോട് പറയാതിരുന്നതിനു സര്‍ക്കാരിനു വിമര്‍ശനം. ഭവനപ്രതിസന്ധിയനുഭവിക്കുന്നവരെ നിന്ദിക്കുന്നതിനു തുല്യമാണിതെന്നു സിന്‍ഫിന്‍ എംഇപി ലിന്‍ ബൊയ്ലന്‍ വ്യക്തമാക്കി.

യൂറോപ്പിലെ ഭവന പ്രശ്നങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുവാന്‍ ഐറിഷ് പ്രചാരണപ്രവര്‍ത്തകര്‍ ബ്രസല്‍സില്‍ പിന്നീടു പൊകും. തങ്ങളുടെ അയല്‍ക്കാരായ യൂറോപ്യന്‍ യൂണിയനോട് സഹായം ചോദിക്കാതിരിക്കുന്നത് ശരിയല്ല എന്ന് ലിന്‍ അഭിപ്രായപ്പെട്ടു.

ഐറിഷ് ഗവണ്‍മെന്റ് ഒരിക്കല്‍പ്പോലും ഭവന പ്രതിസന്ധിയെപ്പറ്റി അറിയിച്ചിട്ടില്ല എന്ന് ഇ യു കമ്മീഷന്‍ മുന്‍പുതന്നെ സ്ഥിരീകരിച്ചിരുന്നു എന്ന് ബൊയ്ലന്‍ പറഞ്ഞു.
മറ്റു യൂറോപ്യന്‍ സ്പീക്കറുമാരുമായി ഞങ്ങളുടെ പ്രതിനിധികള്‍ സംസാരിക്കുകയും, ഇ യു ആവശ്യപ്പെട്ടതും ഫിനാഗേയ്ല്‍ നടപ്പിലാക്കിയതുമായ കര്‍ക്കശമായ നയങ്ങള്‍ക്ക് അയര്‍ലന്‍ഡിലെ ജനങ്ങള്‍ക്ക് വലിയ വിലകൊടുക്കണ്ടിവന്നു എന്ന് വ്യക്തമായും വളരെ പ്രാധാന്യത്തോടെയും അറിയിക്കുമെന്നും ലിന്‍ പറഞ്ഞു.

”ചര്‍ച്ചകളില്‍ ഭവന പ്രതിസന്ധി, വാടക പ്രശ്നങ്ങള്‍ ഇതോടൊപ്പം ഭവനങ്ങള്‍ക്കു വേണ്ടിയുള്ള ഇ യു ഫണ്ടിങ്ങിന്റെ ലഭ്യത എന്നിവയും ഉള്‍പ്പെടുത്തും. ബ്രസല്‍ സന്ദര്‍ശനം വഴി അയര്‍ലണ്ടില്‍ മാറ്റം വരും എന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ” അവര്‍ അറിയിച്ചു.

എംആര്‍

Share this news

Leave a Reply

%d bloggers like this: