കാലിഫോര്‍ണിയയില്‍ വെടിവയ്പ് നടത്തിയത് ഇന്ത്യന്‍ വംശജനെന്നു സൂചന

 

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പു നടത്തിയത് ഇന്ത്യന്‍ വിദ്യാര്‍ഥിയെന്നു സൂചന. മൈനക് സര്‍ക്കാര്‍ എന്ന യുവാവാണ് ലോസ് ആഞ്ചലസ് (യുസിഎല്‍എ) പ്രൊഫസറെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ വില്യം ക്ലഗാണ് വെടിയേറ്റു മരിച്ചത്. ക്ലഗ് തലവനായിരുന്ന കംപ്യൂട്ടേഷണല്‍ ബയോമെക്കാനിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥിയായിരുന്നു മൈനക് സര്‍ക്കാര്‍. ഇയാളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.45ഓടെയാണ് വെടിവയ്പുണ്ടായത്. സര്‍വകലാശാലയുടെ എഞ്ചിനീയറിംഗ് കെട്ടിടത്തിലായിരുന്നു സംഭവം.

വെടിവയ്ക്കാനുപയോഗിച്ച തോക്കും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോശം ഗ്രേഡുകള്‍ നല്‍കിയതാണ് സര്‍ക്കാരിന് പ്രഫസറോട് വിദ്വേഷം തോന്നാന്‍ കാരണമെന്നാണു പ്രാഥമിക സൂചന. ഐഐടി ഖരഗ്പുരില്‍ നിന്നാണു സര്‍ക്കാര്‍ മാസ്റ്റര്‍ ബിരുദം നേടിയതെന്നും സൂചനയുണ്ട്.

വെടിവയ്പ് നടന്നെങ്കിലും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വെള്ളിയാഴ്ച മുതല്‍ കാമ്പസ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. 43,000ത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാമ്പസാണിത്.

-എജെ-

Share this news

Leave a Reply

%d bloggers like this: