കരിപ്പൂരിലെ വിദേശനാണയ വിനിമയകേന്ദ്രത്തില്‍ പരിശോധന നടത്തി

കൊണ്ടോട്ടി: കരിപ്പുര്‍ വിമാനത്താവളത്തിലെ വിദേശനാണയ വിനിമയകേന്ദ്രത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അധികൃതര്‍ പരിശോധന നടത്തി. ചട്ടംലംഘിച്ച് ധനവിനിമയം നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. ബിസിഎഎസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വിദേശനാണയ വിനിമയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ബിസിഎഎസിന് പരാതി നല്‍കിയത്. പരിശോധനയില്‍ അനധികൃത പണമിടപാട് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: