വനിത ജഡ്ജിയെ അപമാനിച്ച ഒല കാബ് ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ ഒല കാബില്‍ യാത്ര ചെയ്യവെ വനിതാ ജഡ്ജിയെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഗുഡ്ഗാവില്‍ നിന്നാണ് ഡ്രൈവര്‍ സന്ദീപിനെ പൊലീസ് അറസ്റ്റു ചെയ്തത്. തിസ് ഹസാരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് പരാതി നല്‍കിയത്.

മേയ് 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കന്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിന് പോകാനായി ജഡ്ജി ഒല കാബ് സര്‍വീസില്‍ വിളിക്കുകയായിരുന്നു. മാര്‍ക്കറ്റിലത്തെിയശേഷം സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങുമ്പോള്‍ കാത്തുനില്‍ക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടുമിനിറ്റ് കഴിഞ്ഞതോടെ വൈകുന്നുവെന്ന് പറഞ്ഞുകൊണ്ട് ഡ്രൈവര്‍ ജഡ്ജിയെ അസഭ്യം പറയുകയും കാറിലിരുന്ന അവരുടെ ബാഗെടുത്ത് റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ബുധനാഴ്ചയാണ് പൊലീസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് ഐ.പി.സി സെക്ഷനുകളായ 354എ, 509, 427 എന്നിവ പ്രകാരം രൂപ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: