ജാലവിദ്യയുടെ തമ്പുരാന്‍ നാളെ ഡബ്ലിനില്‍; വിസ്മയകാഴ്ചകള്‍ക്കായി ആവേശപൂര്‍വം കുട്ടികളും രക്ഷിതാക്കളും

ഡബ്ലിന്‍- യുകെ മലയാളിസമൂഹത്തെ വിസ്മയത്തേരിലേറ്റിയ മ‍ജിഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും ഒരുക്കുന്ന “മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സ്” നാളെയാണ്(ശനിയാഴ്ച) ഡബ്ലിനില്‍ അരങ്ങേറുന്നത്.   ഭാഷയ്ക്കും വര്‍ഗത്തിനും പ്രായത്തിനും അതീതമായി ഏവരെയും ഒരുപോലെ രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ. മാജിക്‌ എന്ന കലയെ വ്യത്യസ്തമാക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന വിസ്മയമാണ്.മലയാളികളായ നമുക്ക് മാജിക്ക് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം മുതുകാടിന്‍റെതാണ്. ഗോപിനാഥ്‌ മുതുകാടിനെ ടിവിയില്‍ കാണുമ്പോള്‍ അദ്ധേഹത്തിന്‍റെ മാജിക്ക്  നേരിട്ട് കാണാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും.  യുകെയിലും അയര്‍ലണ്ടിലുമായി എട്ടു വേദികളിലായി അവതരിപ്പിക്കുന്ന മെഗാമാജിക്ക് ഷോയുടെ അയര്‍ലണ്ടിലെ ഏകവേദി ഡബ്ലിനിലെ  ഗ്ലാസ്‌നെവിനിലുള്ള  ഹെലിക്സ് തിയേറ്ററാണ്. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ  ഹെലിക്സ് തിയേറ്റര്‍ വിസ്മയകാഴ്ച്ചകളുടെ മാറ്റ് വര്‍ധിപ്പിക്കും. പരിമിതമായ  ടിക്കട്ടുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അയര്‍ലണ്ടിന്‍റെ വിവിധ ഭാഗങ്ങളിലുളള ഇന്ത്യന്‍ കമ്മ്യൂണിറ്റികളും മലയാളി കൂട്ടായ്മകളും മുതുകാട് ഷോയ്ക്കായി ആവേശപൂര്‍വം കാത്തിരിക്കുകയാണ്‌.

പ്രേക്ഷകര്‍ക്ക് ജീവിതവിജയത്തിന് അത്മവിശ്വാസവും പ്രചോദനവും നല്‍കുന്ന തരത്തില്‍ അണിയിച്ചൊരുക്കിയിട്ടുള്ള മുതുകാടിന്‍റെ  ഇല്ല്യൂഷന്‍ ഷോയുടെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മുതുകാട് ഷോ കാണാന്‍ എത്തിച്ചേരുന്നവര്‍ക്ക് മിതമായ  നിരക്കില്‍ ഹെലിക്സ് തിയേറ്ററിന്‍റെ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്. മാജിക്ക്ഷോയ്ക്ക് ശേഷം റോയല്‍ കാറ്റേഴ്സ് ഒരുക്കുന്ന ബിരിയാണി ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാണ്. ഹെലിക്സ് തിയേറ്ററില്‍ പ്രത്യേകമായി ഒരുക്കിയ കൌണ്ടറില്‍ അന്നേദിവസം ടിക്കറ്റ് വില്പന ഉണ്ടായിരിക്കുന്നതാണ്.

യുകെ യില്‍ വിവിധ വേദികളിലായി തുടരുന്ന മുതുകാട്ഷോയ്ക്ക് വന്‍ വരവേല്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മുതുകാടിന്‍റെ  ഇല്ല്യൂഷന്‍ ഷോ കാണാന്‍ എല്ലായിടത്തും വന്‍ ജനത്തിരക്കാണ്‌. ഇതാദ്യമായാണ്  ഒരിന്ത്യന്‍ മാജിക്ക് സംഘം ഭാരതത്തിന്‍റെ പരമ്പരാഗത ഇന്ദ്രജാലത്തെ ലോക നെറുകയിലെത്തിക്കാനുള്ള ദൌത്യവുമായി യു.കെ, യൂറോപ്പ്  സന്ദര്‍ശനം നടത്തുന്നത്. മാങ്ങയണ്ടി കുഴിച്ചിട്ട്‌ നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍മരമാക്കി വളര്‍ത്തുന്ന ഗ്രീന്‍ മംഗോ ട്രീയും, ഇന്ത്യന്‍ ബാസ്ക്കറ്റ് മാജിക്കും, ചെപ്പും പന്തും ജാലവിദ്യകളും മുതുകാട് ഷോയുടെ കൊഴുപ്പ് കൂട്ടിയ ഘടകങ്ങളായിരുന്നു. ബ്രിട്ടണില്‍ ഇതുവരെ അരങ്ങേറിയ സ്റ്റേജ്ഷോകളില്‍ അവതരണ ശൈലിയിലും പുതുമയിലും ഷോയുടെ മികവിലും ഏറ്റവും മികച്ച ഷോ എന്നാണ്  പ്രേക്ഷകസമൂഹം വിധിയെഴുതിയത്. രക്ഷിതാക്കളും കുട്ടികളും ആവേശത്തോടെ ഒഴുകിയെത്തുന്ന നിറഞ്ഞ സദസ്സില്‍ മുതുകാടിന്‍റെ ഇല്ല്യൂഷന്‍ഷോയുടെ ജൈത്രയാത്ര തുടരുകയാണ്.  പത്ത് അംഗങ്ങള്‍ അടങ്ങുന്ന മുതുകാടിന്‍റെയും സംഘത്തിന്‍റെയും പ്രകടനം  അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന വിനോദത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും അപൂര്‍വ്വ അവസരമായിട്ടാണ് ഐറിഷ് മലയാളി സമൂഹം കരുതുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ബേബി പെരേപ്പാടന്‍ 087 2930719 ,  വി.ഡി രാജന്‍     087 0573885

 

Share this news

Leave a Reply

%d bloggers like this: