മണിയുടെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മണിയുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. രണ്ട് മാസമായി അന്വേഷണം മന്ദീഭവിച്ചിരിക്കുകയാണ്. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം ആസൂത്രിതമായി നല്‍കിയതാണെന്നും പൊലീസ് ചോദ്യം ചെയ്യേണ്ടവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ ബന്ധുക്കള്‍ ആരോപിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: