മാതാപിതാക്കള്‍ വനത്തില്‍ ഇറക്കിവിട്ട ജപ്പാന്‍ ബാലനെ 5 ദിവസത്തിനുശേഷം കണ്ടെത്തി

ടോക്കിയോ: അനുസരണക്കേട് കാണിച്ചതിന് മാതാപിതാക്കള്‍ വനത്തില്‍ ഇറക്കിവിട്ട ജപ്പാന്‍ ബാലനെ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഏഴുവയസുകാരനായ യമാറ്റോ തനൂക്കയെയാണ് ഹെക്കേയ്ഡോ വനത്തില്‍ ദിവസങ്ങളോളം നടത്തിയ നീണ്ട തെരച്ചിലിനൊടുവിലാണ് ബാലനെ കണ്ടെത്തിയത്.

കളിക്കിടയില്‍ കാറിനു കല്ലെറിഞ്ഞതിനാണ് ഏഴുവയസുകാരനെ മാതാപിതാക്കള്‍ വനത്തിനു സമീപമുള്ള റോഡില്‍ ഇറക്കിവിട്ടത്.
അല്‍പ്പസമയത്തിന് ശേഷം തിരിച്ചെത്തിയെങ്കിലും കുട്ടിയെ കാണുന്നുണ്ടായിരുന്നില്ല.

180 ലധികം പേര്‍ അടങ്ങിയ സംഘം അഞ്ചുദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സൈനികര്‍ വ്യായാമം ചെയ്യുന്ന സ്ഥലത്തുള്ള ഒരു കുടിലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒറ്റയ്ക്കായപ്പോള്‍ ഭയന്നുപോയ കുട്ടി അഞ്ച് കിലോമീറ്ററോളം നടന്ന് കുടിലില്‍ അഭയം തേടുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ കുട്ടി അവശനിലയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

മാതാപിതാക്കള്‍ക്ക് എതിരേ പോലീസ് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാലനെ ഇപ്രകാരം ശിക്ഷിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുട്ടിക്ക് കടുത്ത ശിക്ഷ നല്‍കിയതില്‍ മാതാപിതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: