ആനിമേഷന്‍ സിനിമയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദം നല്‍കുന്നത് മൗറീഞ്ഞോ

ലണ്ടന്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ എന്നും വ്യത്യസ്തതകള്‍ ഇഷ്ടപ്പെടുന്നയാളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍ കഴിയുന്ന മൗറീഞ്ഞ ആനിമേഷന്‍ സിനിമയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ശബ്ദം നല്കുന്നത് ഈ ഫുട്ബോള്‍ തന്ത്രജ്ഞനാണെന്നതാണ് പുതിയ വാര്‍ത്ത.

2017 ല്‍ റിലീസ് ചെയ്യുന്ന ആനിമേഷന്‍ സിനിമയിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഥാപാത്രത്തിനാണ് മൗറീഞ്ഞോ ശബ്ദം നല്കുന്നത്. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ മൗറീഞ്ഞോ സിനിമയില്‍ മാര്‍പാപ്പയ്ക്കായി ശബ്ദം നല്കും. പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്പെയിനിലും ഫുട്ബോള്‍ ടീമുകളെ പരിശീലിപ്പിച്ച് ചാമ്പ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

പോര്‍ച്ചുഗീസ് പ്രൊഡക്ഷന്‍ കമ്പനിയാണ് ആനിമേഷന്‍ സിനിമ ഒരുക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഥാപാത്രത്തിന് ശബ്ദം നല്കാന്‍ മൗറീഞ്ഞോയെ ഉപയോഗിക്കുന്നതിനു വത്തിക്കാനും അനുമതി നല്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: