അവധിയെടുത്ത് വിദേശത്ത പോയ് 31 ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിടുന്നു

തിരുവനന്തപുരം: അവധിയെടുത്ത് വിദേശത്തേക്ക് മുങ്ങിയ 31 സര്‍ക്കാര്‍ ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അവധിയെടുത്ത് വിദേശത്തേക്ക് പോവുകയും സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മടങ്ങിവരാന്‍ തയാറാവാത്തവരുമായ ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി.

മഴക്കാലത്ത് പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍, വിദേശത്തേക്ക് പോയ ഡോക്ടര്‍മാരോട് മടങ്ങിവരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില ഡോക്ടര്‍മാര്‍ മാത്രമാണ് മടങ്ങിവരാന്‍ സന്നദ്ധത അറിച്ചത്. ഇതേത്തുടര്‍ന്നാണ്, മടങ്ങിവരാന്‍ കൂട്ടാക്കാത്തവരെ സരവീസില്‍നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

പിഎസ്സി ലിസ്റ്റില്‍നിന്നും പരമാവധി ഡോക്ടര്‍മാരെ നിയമിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭായോഗം നിര്‍ദേശിച്ചതിനുസരിച്ച് 1170 ഓളം തസ്തികകള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ 700 എണ്ണവും ആരോഗ്യവകുപ്പില്‍നിന്നാണ്. ഇവയില്‍ നിയമന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: