പ്രവാസികളോട് സര്‍ക്കാര്‍ സത്യസന്ധമായി ഇടപെടണമെന്ന് മന്ത്രി

ഡബ്ലിന്‍: പ്രവാസികളുടെ അയര്‍ലണ്ടിലേക്കുള്ള തിരിച്ചുവരവിനായി ഒരു തുറന്ന ക്ഷണത്തിനുമുപരി അവരുടെ തിരിച്ചുവരവിനായുള്ള അന്വേഷണങ്ങളില്‍ സത്യസന്ധത സര്‍ക്കാര്‍ കാണിക്കണം എന്ന് പുതിയതായി നിയമിക്കപ്പെട്ട മന്ത്രി ജോ മെക്ഹഗ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ 2020 ഓടെ 70000 ഐറിഷ് പ്രവാസികളെ തിരികെ എഅയര്‍ലന്‍ഡിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തിയിരുന്നു.
”അയര്‍ലണ്ടിലേക്ക് പ്രവാസികളെ ആകര്‍ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കണം. പക്ഷെ എല്ലാവര്‍ക്കും ഇവിടെ ജോലി ഉണ്ടാകുമൊ എന്ന കാര്യം സംശയമാണ്. നമ്മള്‍ അവരെ വെറുതെ തിരിച്ചു വിളിച്ചിട്ട് എല്ലാം ഗ്രാന്റ് ആയി കൊടുക്കാന്‍ കഴിയുമോ. ഇവിടെയുള്ള തടസങ്ങളെപ്പറ്റി നമ്മള്‍ സത്യസന്ധരായിരിക്കണം.”മന്ത്രി പറഞ്ഞു.
സയന്‍സും എന്‍ജിനിയറിങ്ങും ഉള്‍പ്പെടെ പല മേഖലകളിലും ഒഴിവുകള്‍ വരുന്നുണ്ട്. ആ മേഖലയിലുള്ളവരെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കണം.
”അയര്‍ലണ്ടില്‍ നിന്നും ഈ കാലങ്ങളില്‍ പോയ പലരും തന്നെ നല്ല വിദ്യാഭ്യാസവും കഴിവും ഉള്ളവരാണ് അതുകൊണ്ടുതന്നെ അവര്‍ക്ക് തിരിച്ചുവരണമെങ്കില്‍ നമ്മള്‍ അവരോട് അവരുടെ ആവശ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്.” നമ്മള്‍ ആഗോള കുടിയേറ്റത്തെ ഗൗരവമായി കാണുകയാണെങ്കില്‍ അതു വളരെ ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
-എംആര്‍-

Share this news

Leave a Reply

%d bloggers like this: