ആദ്യമായി വീടുവാങ്ങുന്നവരുടെ ശരാശരി പ്രായം ഉയരുന്നു

ഡബ്ലിന്‍: ആദ്യമായി വീടുവാങ്ങുന്നവരുടെ ശരാശരി പ്രായം 34 ആണെന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2006ല്‍ ഈ ശരാശരി പ്രായം 29 ആയിരുന്നു. പന്ത്രണ്ടുമാസങ്ങള്‍ക്കു മുന്‍പ് ആദ്യമായി വീടുവാങ്ങുന്നവരുടെ ശരാശരി പ്രായം 33 എത്തി . ഇതില്‍നിന്നുമാണ് ശരാശരി പ്രായം മുപ്പത്തിനാലിലേക്ക് ഉയര്‍ന്നതെന്ന് റിയല്‍ എസ്‌റ്റേറ്റ് അലയന്‍സ്അഭിപ്രായപ്പെട്ടു. ചെറുപ്പക്കാര്‍ വീടുവാങ്ങുന്നതു വൈകുന്നതില്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്നും പരിധിയിലധികം വില ഉയരുന്നതും ഒരു കാരണമാണന്നും ആര്‍ ഇ എ പറഞ്ഞു.

രാജ്യത്ത് കൃത്യമായ ഒരു റ്റു ടയര്‍ സിസ്റ്റം കഴിഞ്ഞവര്‍ഷം ഉടലെടുത്തിരുന്നു. ഇതില്‍ ആ പ്രായത്തിലുള്ളവരുടെ പലിശ നിരക്കുകളുടെ ബ്രേക്കിംഗ് പോയിന്റ ്160000 യൂറൊ ആണ് എന്ന് ആര്‍ ഇ എ ചെയര്‍മാന്‍ മൈക്കിള്‍ ഓകോണര്‍ പറഞ്ഞു. ഇതുകൂടാതെ വീടുകളിടെ വില ഉയരുവാനുള്ള മറ്റൊരു കാരണം ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ വിദേശത്തു ജനിച്ച് അയര്‍ലണ്ടില്‍ താമസിക്കുന്നവര്‍ വാങ്ങുന്നതാണ്. ഇതു കൂടുതലായി ഉള്‍പ്രദേശങ്ങളിലേക്കാണ് കണ്ടുവരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാര്‍ലോവ് പോലുള്ള പ്രദേശങ്ങളില്‍ 30% ആദ്യ ഉപഭോക്താക്കളും കിഴക്കല്‍ യൂറോപ്പില്‍ നിന്നുമാണ് എന്നാണ് ആര്‍ ഇ എ ഏജന്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ് ഈ ഉയര്‍ച്ച ഉണ്ടായിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ ആവശ്യകതകളും ഉയര്‍ന്ന വാടകയും കൂടിച്ചേര്‍ന്നപ്പോള്‍ പണം നിക്ഷേപിക്കുന്നതിനും സ്വരുക്കൂട്ടുന്നതിനും ചെറുപ്പക്കാര്‍ ബുദ്ധിമുട്ടുകയാണ്.
-എം-

Share this news

Leave a Reply

%d bloggers like this: