സൈക്യാട്രിക് നഴ്സുമാര്‍ സമരത്തിലേക്ക് പോയേക്കും

ഡബ്ലിന്‍: സൈക്യാട്രിസ്റ്റ് നഴ്സുകള്‍ സമരത്തിനെന്ന് വ്യക്തമായി.  ജീവനക്കാരുടെ എണ്ണത്തിലെ കുറവ് പരിഹരിക്കുന്നതിനും കൂടുതല്‍  സൗകര്യങ്ങള്‍ മാനസികാരോഗ്യ മേഖലയില്‍ നിക്ഷേപിക്കേണ്ടതും ആവശ്യമാണ്.  സൈക്യാട്രിക് നഴ്സസ് അസോസിയേഷന്‍ 5000 വരുന്ന നഴ്സുമാരുടെയും വിദ്യാര്‍ത്ഥികളുടെയും സംഘടനയാണ്.  87 ശതമാനം അംഗങ്ങളും സമരത്തിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

പിഎന്‌എ ബോര്‍ഡ്  വ്യാഴാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.  സമര നടപടികളുടെ തീയതി തീരുമാനിക്കാനാണ് ഇത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പ്രതിഷേധ നടപടികള്‍ ഉണ്ടാവാനില്ല. അഡ്മിനിസ്ട്രേറ്റീവ് ഡ്യൂട്ടികളോടുള്ള ബഹിഷ്കരണം,  പ്രതിഷേധം,  പണിമുടുക്ക് തുടങ്ങി വിവിധ വഴികള്‍  നടപടിയുടെ ഭാഗമായി സ്വീകരിക്കാം.   പ്രതിഷേധിക്കാനുള്ള തീരുമാനത്തിന് ഇത്രയും പിന്തുണ കിട്ടിയത് ജീവനക്കാരുടെ നിരാശയാണ് പ്രകടമാക്കുന്നതെന്നാണ് സംഘടന വ്യക്താക്കുന്നത്.

600 നഴ്സിങ് ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. 400 പേര്‍ വിരമിക്കാനും തയ്യാറായി നില്‍ക്കുകയാണ്.  പ്രശ്നം പരിഹരിക്കുന്നതിന് യാഥാര്‍ത്ഥ്യ ബോധ്യത്തോടെയുള്ള സമീപനം സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.  പിഎന്‍എ കഴിഞ്ഞ ആഴ്ച്ചയാണ് മന്ത്രിയെ കണ്ടിരുന്നത്.  പുതിയ റിക്രൂട്ട്മെന്‍റിന് നടപടിയെടുത്താല്‍ തന്നെ ആറ് മാസം ആവസ്യമായി വരും. യുകെയില്‍ നിന്ന് കൂടുതല്‍ ആകര്‍ഷകമായ വേതനം ലഭിക്കുന്നത് നഴ്സുമാരെ അവിടേക്ക് ആകര്‍ഷിക്കാവുന്നതാണ്.  ഇതിന് പരിഹാരമായി ട്രെയിനിങ് ലഭിക്കുന്നവര്‍ക്ക് വേതനത്തില്‍ വര്‍ധന വര്‍ത്തേണ്ടതാണ്.  വിരമിക്കല്‍ കൂടി വരുന്നതോടെ പുതിയ നഴ്സുമാര്‍ വേണ്ടത് അടിയന്തര ആവസ്യമായി മാറുകയാണ്.

എസ്

Share this news

Leave a Reply

%d bloggers like this: