അപ്പോളോ ആസ്പത്രി കിഡ്നി റാക്കറ്റിലെ സൂത്രധാരന്‍ ഉള്‍പ്പെടെ നാലു പേരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി അപ്പോളോ ആസ്പത്രി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കിഡ്നി റാക്കറ്റിലെ സൂത്രധാരന്‍ ഉള്‍പ്പെടെ നാലു പേരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. രണ്ടു പുരുഷന്‍മാരും രണ്ടു സ്ത്രീകളുമാണ് പോലീസ് പിടിയിലായിരിക്കുന്നത്.

കിഡ്നി റാക്കറ്റിന്റെ സൂത്രധാരനായ ടി. രാജ്കുമാര്‍ കൊല്‍ക്കട്ടയില്‍ നിന്നാണ് മൂന്ന് കിഡ്നി ദാതാക്കള്‍ക്ക് ഒപ്പം പിടിയിലാകുന്നത്. ഇതില്‍ സ്ത്രീകള്‍ ഉത്തരപ്രദേശിലെ കാണ്‍പൂരില്‍ സ്വദേശിനികളാണ്. പുരുഷന്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളയാളാണ്. രാജ്യത്തെ ആറ് നഗരങ്ങളില്‍ പ്രതികളെ തേടി പോലിസ് എത്തിയിരുന്നു.

കിഡ്നി റാക്കറ്റുമായി ബന്ധപ്പെട്ട രണ്ട് അപ്പോളോ ആസ്പത്രി ജീവനക്കാരെയും മൂന്ന് ദല്ലാളുകളെയും പിടികൂടിയിരുന്നു. ആസ്പത്രിയിലെ ഡോക്ടറുടെ സ്വകാര്യ സെക്രട്ടറിമാര്‍ ആയിരുന്ന ശൈലേഷ് സക്സേന (31), ആദിത്യ സിംഗ് (24) എന്നിവരാണ് കിഡ്നി റാക്കറ്റിന് നേതൃത്വം നല്‍കിയിരുന്നത്. പിടിയിലായ മറ്റ് മൂന്ന് ദല്ലാളുകള്‍ അസീം സിക്ദര്‍ (37),സത്യ പ്രകാശ് (30), ദേവാഷിഷ് (30) എന്നിവരാണ്.

Share this news

Leave a Reply

%d bloggers like this: