യൂറോ കപ്പ് കാണുന്നതിന് പോകുന്നവര്ക്ക് മുന്നറിയിപ്പ്

ഡബ്ലിന്‍:  യൂറോ കപ്പ് കാണുന്നതിനായി പോകുന്ന ഐറിഷ് ഫുട്ബോള്‍ പ്രേമികള്‍ക്ക്  മുന്നറിയിപ്പ് നല്‍കി വിദേശ കാര്യമന്ത്രി ചാര്‍ലി ഫ്ലനഗാന്‍.   ഫ്രാന‍്സിലേക്ക് പോകുന്നവരോട് സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.  തീവ്രവാദികള്‍ ടൂര്‍ണമെന്‍റിനെ ലക്ഷ്യമിട്ടേക്കുമെന്നാണ് കരുതുന്നത്.

85000 ഐറിഷ് ആരാധകര്‍ യൂറോ 2016  നായി ഫ്രാന‍്‍സിലേക്ക് യാത്ര ചെയ്യുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച പാരീസിലാണ്  മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.  മത്സരം നടക്കുന്നത് 130 പേര്‍ കഴിഞ്ഞ നവംബറില്‍ പാരീസില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ്.  പാരീസില്‍ ക്രിസ്തുമസിന് മുമ്പും ബ്രസല്‍സില്‍ മാര്‍ച്ചിലും തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്  ഇപ്പോഴത്തെ മത്സരത്തെയും ആശങ്കയുടെ നിഴലിലാക്കുന്നതാണ്.

നവംബറിലെ ആക്രമണത്തിന് ശേഷം ഫ്രാന‍്സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.  ഇത് യൂറോ കഴിയുന്നത് വരെ തുടരും.  ഈ സാചര്യത്തില്‍ജാഗ്രതയോടെയും  മുന്‍കരുതലെടുത്തും നിര്‍ദേശങ്ങള്‍ സ്വീകരിച്ചും വേണം പെരുമാറാനെന്ന് ഫ്ലനഗാന്‍ പറയുന്നു. സുരക്ഷാ പരിശോധനയ്ക്ക്  തയ്യാറാകേണ്ടതാണ്.  പൊതു ഗതാഗത സര്‍വീസിലടക്കം പരിശോധനയ്ക്ക് വിധേയമാകേണ്ടി വരാം.   നാഷണല്‍ ഐഡി സംവിധാനം ഇല്ലാത്ത രാജ്യമാണ് അയര്‍ലന്‍ഡ് അതിനാല്‍ യാത്ര ചെയ്യുന്നവര്‍ പാസ്പോര്‍ട് കൈവശം വെയ്ക്കേണ്ടത് ആവശ്യമാണ്.  എപ്പോള്‍ വേണമെങ്കിലും തിരിച്ചറിയില്‍ രേഖകള്‍ അധികൃതര്‍ ചോദിച്ചെന്നിരിക്കും. സ്റ്റേഡിയത്തിന് വന്‍ സുരക്ഷയായിരിക്കും ഒരുക്കിയിട്ടുണ്ടാവുക.

എട്ട് ഗാര്‍ഡമാരെ ഫ്രഞ്ച് പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി അയക്കുന്നുണ്ട്. കൂടുതല്‍ എംബിസി സ്റ്റാഫുകളും എത്തിച്ചേരും. തിങ്കളാഴ്ച്ച ഉക്രൈനില്‍ നിന്നുള്ള അധികൃതര്‍  ഫ്രഞ്ച് പൗരനെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയിരുന്നു. ഇയാള്‍ ആയുധം വാങ്ങിയതായി വ്യക്തമായിരുന്നു. ഉക്രൈനില്‍ തീവ്രവാദ ആക്രമണം നടത്തുന്നതിന് ശ്രമിക്കുന്നതിന‍്റെ ഭാഗമായിട്ടായിരുന്നു ഇത്.  ഡിസംബര്‍ മുതല്‍ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു ഉക്രൈന്‍.

എസ്

Share this news

Leave a Reply

%d bloggers like this: