രാത്രിയില്‍ സീരിയല്‍ നടിയെ സന്ദര്‍ശിക്കാനെത്തിയ പുത്തന്‍കുരിശ് എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു

കൊച്ചി: രാത്രിയില്‍ സീരിയല്‍ നടിയുടെ വീട്ടിലെത്തിയ എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി. പുത്തന്‍കുരിശ്ശിന് സമീപം വെങ്കിടയിലുള്ള സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നാണ് പുത്തന്‍കുരിശ് എസ് ഐയെ നാട്ടുകാര്‍ പിടികൂടിയത്. പല ദിവസങ്ങളായി ഇവിടെ എത്താറുള്ള എസ് ഐ യെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.

നാട്ടുകാരോട് തര്‍ക്കിച്ചു നിന്ന എസ്.ഐ തടിതപ്പാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ വിട്ടില്ല.
തെറിവിളിയുടെ കാര്യത്തില്‍ കൊടുങ്ങല്ലൂര്‍ കാരനാണ് എസ് ഐ എന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ കാണുന്നവരെ പ്രായഭേദമില്ലാതെ തെറിവിളിക്കുന്നത് ഇദ്ദേഹത്തിന് ഒരു ശീലമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. എസ് ഐയെ പരസ്യമായി മൂന്നാം മുറയില്‍ത്തന്നെ ചോദ്യം ചെയ്തു ചിലര്‍. എസ് ഐ കുടുങ്ങിയതറിഞ്ഞ് മറ്റ് പ്രദേശങ്ങളില്‍ നിന്നുവരെ നാട്ടുകാര്‍ പാഞ്ഞെത്തി എസ് ഐക്ക് തെറിയഭിഷേകം നടത്തി.
എസ് ഐ അകാരണമായി കരണത്തടിച്ചവരും ഓടിക്കൂടിയ നാട്ടുകാരില്‍ ഉണ്ടായിരുന്നു. ഫലം എസ് ഐസുടെ കരണത്ത് ഇടക്കിടെ പൊന്നീച്ച പറന്നു. രണ്ടുകിലോമീറ്റര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയത് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്. എസ് ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: