കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

പാറ്റ്‌ന: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിന്‍ നേതാവ് കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പറ്റ്‌ന ആര്‍ട്‌സ് കോളേജിലെ പൊലീസ് നടപടിക്കെതിരെ ബിഹാര്‍ ഭവന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു കനയ്യ കുമാറടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം. കനയ്യ കുമാറിനോടൊപ്പം മറ്റ് 42 വിദ്യാര്‍ത്ഥികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത് ഇവരെ ചാണക്യപുരി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പറ്റ്ട ആര്‍ട്‌സ് കോളേജിലെ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നും ഇപ്പോള്‍ നടക്കുന്ന പരീക്ഷകള്‍ റദ്ദാക്കി പുതുതായി പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ബിഹാര്‍ ഭവന് മുന്നില്‍ പ്രകടനം നടത്തിയത്. ഇതിനെ ആനുകൂലിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോള്‍ ജെഡിയു പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: