പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരത്തിന് അനുമതി നിഷേധിച്ച സംഭവം: നടപടി തെറ്റെന്ന് തോമസ് മാര്‍ തിമോത്തിയോസ്

കോട്ടയം: പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരത്തിന് അനുമതി നിഷേധിച്ച കുമരകത്തെ സെന്റ് ജോണ്‍സ് ദേവാലയത്തിനെതിരെ യാക്കോബായ കോട്ടയം ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപോലിത്ത. പള്ളിയുടെ നടപടി മാനുഷികമല്ലെന്നും അെ്രെകസ്തവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പള്ളിക്കമ്മറ്റിയുടെ നടപടി വിശ്വാസത്തിന്റെ ഭാഗമല്ലെന്നും അന്ത്യാഭിലാഷം നടത്തിക്കൊടുക്കാതിരുന്നത് നീതികേടായിപ്പോയെന്നും ബിഷപ്പ് പ്രതികരിച്ചു. മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ ശവസംസ്‌കാരം നടത്താന്‍ വിസമ്മതിച്ച കുമരകത്തെ സെന്റ് ജോണ്‍സ് ദേവാലയ അധികൃതര്‍ക്കെതിരെ ചലച്ചിത്രതാരം പ്രിയങ്കാ ചോപ്ര രംഗത്ത് വന്നിരുന്നു. മാമോദീസ ചടങ്ങ് നടന്ന കുമരകം പളളിയില്‍ തന്നെ അന്ത്യകര്‍മ്മങ്ങളും നടക്കണമെന്നായിരുന്നു മേരിജോണിന്റെ അന്ത്യാഭിലാഷം. ഇതനുസരിച്ചാണ് ബന്ധുക്കള്‍ അവരെ കുമരകം പള്ളിയിലെത്തിച്ചത്. എന്നാല്‍ പള്ളി അധികൃതര്‍ അതിന് അനുവദിച്ചില്ല

പിന്നീട് ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസിന്റെ ഇടപെടലിനെ തുടര്‍ന്ന് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ മേരിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു. ഇടവകയുമായി യാതൊരു വിധ ബന്ധവും അവര്‍ പുലര്‍ത്തിയിരുന്നില്ലെന്നും ഇടവകയില്‍ അംഗമല്ലാത്ത ഒരു വ്യക്തിയുടെ സംസ്‌കാരം നടത്തുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുള്ളതിനാലാണ് സംസ്‌കാരത്തിന് അനുമതി നിഷേധിച്ചതെന്നുമാണ് ദേവാലയം അധികൃതര്‍ പ്രതികരിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: