തോല്‍വിയുടെ ഉത്തരവാദി സുധീരന്‍; പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ അടിമുടി മാറ്റം വേണം: കടുത്ത വിമര്‍ശനവുമായി എം.എം ഹസന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കടുത്ത വിമര്‍ശനവുമായി എം.എം ഹസന്‍. തോല്‍വിയുടെ ഉത്തരവാദിത്വം സുധീരന് തന്നെയാണ്. പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ അടിമുടി മാറ്റം വേണം. പാര്‍ട്ടിയില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ ബിജെപി പ്രതിപക്ഷമാകുമെന്നും ഹസന്‍ ഓര്‍മപ്പെടുത്തി.

മദ്യനയം സുധീരന്റെ പിടിവാശി കൊണ്ട് ഉണ്ടായതാണെന്നും ഹസന്‍ ആരോപിച്ചു. ആത്മാര്‍ത്ഥത തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടി കടുത്ത തീരുമാനം എടുത്തു. രണ്ട് നേതാക്കള്‍ തമ്മിലുള്ള ഈഗോ ക്ലാഷ് ആയിരുന്നു മദ്യനയം. ബെന്നി ബഹന്നാനോട് സുധീരന്‍ ചെയ്തത് ക്രൂരതയാണെന്നും ഹസന്‍ തുറന്നടിച്ചു. ബെന്നിക്കൊരു കുടുംബം ഉണ്ടെന്ന് സുധീരന്‍ ഓര്‍ത്തില്ലെന്നും ഹസന്‍ വ്യക്തമാക്കി.

കെപിസിസി യോഗത്തിലെ വിമര്‍ശനങ്ങള്‍ ഗൗരവകരമായി കണ്ടില്ലെന്ന് ജോസഫ് വാഴയ്ക്കനും ആരോപിച്ചു. ദിശാബോധമുള്ള ടീമിനെ പരാചയം പഠിക്കാന്‍ നിയോഗിക്കണമായിരുന്നു. വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടായില്ലെന്നും വാഴയ്ക്കന്‍ ആരോപിച്ചു. ഇതിനിടെ വി.എം സുധീരന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഡല്‍ഹിയില്‍ സോണിയയുടെ വസതിയിലാണ് കൂടിക്കാഴ്ച.

-എജെ-

Share this news

Leave a Reply

%d bloggers like this: