നേതൃമാറ്റം ചര്‍ച്ചയായിട്ടില്ലെന്ന് വിഎം സുധീരന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തില്‍ വീണുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് അതിപ്രസരമില്ലാത്ത പുനസംഘടനയാണ് ഉദ്ദേശിക്കുന്നത്. ഇതോടെ പഴയ പുനസംഘടനാ സമിതി അപ്രസക്തമായെന്നും വിഎം സുധീരന്‍ പറഞ്ഞു.

യുഡിഎഫ് ചെയര്‍മാന്റെ കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനമെടുക്കും. അഞ്ജുബോബി ജോര്‍ജ്ജ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അതേ അസഹിഷ്ണുതയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചതെന്നും വിഎം സുധീരന്‍. സ്ഥാനമാറ്റത്തിന് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുമ്പോള്‍ മിനിമം ഔചിത്യം കാണിക്കണമെന്നും സുധീരന്‍ പറഞ്ഞു.

അഹങ്കാരത്തോടെ ഔചിത്യം വിനിയോഗിച്ചാല്‍ അധികാര ദുര്‍വിനിയോഗമായി ചിത്രീകരിക്കപ്പെടും. കലാ-കായിക-സാംസ്‌കാരിക മേഖലയെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത് പോലെ രാഷ്ട്രീയവത്കരിക്കുന്ന നീക്കം ഉണ്ടാകരുതെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എസ്

Share this news

Leave a Reply

%d bloggers like this: