മസ്‌കറ്റില്‍ മോഷണ ശ്രമം ചെറുത്ത കോട്ടയം സ്വദേശിയെ തട്ടിക്കൊണ്ടുപോയി

മസ്‌കറ്റ്: മസ്‌കറ്റിലെ പെട്രോള്‍ സ്‌റ്റേഷനിലെ മോഷണ ശ്രമം ചെറുത്ത മലയാളി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി. പെട്രോള്‍ സ്‌റ്റേഷനിലെ മാനേജരായ കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫലിപ്പിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സിസി ടിവി അടക്കമുള്ള തെളിവുകളും അക്രമികള്‍ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.

ഹഫീസ്ബുറൈമിയില്‍ നിന്ന് 20 കിലോ മീറ്റര്‍ മാറി സുനീനയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ജോലി കഴിഞ്ഞ് ഓഫീസിലേയ്ക്ക് കയറിയ ജോണ്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഇത് ചെറുത്തു നിന്ന ജോണിനെ പിന്നീട് കാണാതാകുകയായിരുന്നു.

ജോണ്‍ ഒറ്റയ്ക്കാണ് പമ്പില്‍ ജോലിയ്ക്ക് ഉണ്ടായിരുന്നത്. ഇദ്ദേഹം ആക്രമിക്കപ്പെട്ടതായി സംശയിക്കുന്നുവെന്ന് ഇതേ ശാഖയില്‍ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്ത് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: