200ല്‍ അധികം കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഗാര്‍ഡയെ സഹായിച്ചുകൊണ്ട് പുതിയ ഡിഎന്‍എ ഡാറ്റാബേസ്

ഡബ്ലിന്‍: ഏഴു മാസങ്ങള്‍ക്കു മുന്‍പാണ് പുതിയ ഡിഎന്‍എ ഡാറ്റാബേസ് ഉള്‍പ്പെടുത്തിക്കൊണ്ട് ഗാര്‍ഡ അന്വേഷണങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ഇതിനിടയില്‍ ലൈംഗീക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ 130ല്‍ അധികം പ്രത്യേക കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകളെ കണ്ടേത്താന്‍ ഇതു സഹായിച്ചു.

ഈ ഡിഎന്‍എ ഡാറ്റാബേസ് ഉപയോഗിച്ച് കൃത്യം സംഭവിച്ച സ്ഥലങ്ങളില്‍ നിന്നും ശേഘരിച്ച സാമ്പിളുകള്‍ സംശയിക്കപ്പെടുന്ന വ്യക്തികളുടെ സാമ്പിളുമായി ഒത്തുനോക്കി കുറ്റവാളിയെ കണ്ടെത്താന്‍ സാധിക്കും. ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന 215ഓളം കേസുകള്‍ ഇനി കണ്ടേത്താന്‍ കഴിയുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പലതരത്തിലുള്ള മോഷണങ്ങള്‍, അക്രമങ്ങള്‍, ലൈഗീക ചൂഷണങ്ങള്‍, കൊലപാതകം തുടങ്ങി ഒട്ടനവധി കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ഇതു സഹായകരമാകുമെന്ന് നീതി ന്യായ വകുപ്പിന്റെ വക്താവ് അഭിപ്രായപ്പെട്ടു.
ഫോറന്‍സിക് ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ കുറ്റകൃത്യങ്ങളുടെ തെളിവുകളായി സ്വീകരിക്കും. ക്രിമിനല്‍ കെസുകളില്‍ ഒരു വഴിത്തിരിവുതന്നെയാണ് ഡിഎന്‍എ ഡാറ്റാബേസ് മുന്നോട്ട് കൊണ്ടുവരുന്നത്.

ഒരു വ്യക്തിക്ക് നിരവധി കുറ്റകൃത്യങ്ങളുമായുള്ള ബന്ധത്തെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ 25 ക്ലസ്റ്റരുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തി 13 മോഷണക്കേസുകളിലെ ബന്ധവും മറ്റൊരു വ്യക്തി 7 മോഷണക്കേസുകളിലെ ബന്ധവും ഇതില്‍ ഉള്‍പ്പെടും.
ക്രൈം സ്റ്റേയ്ന്‍ സാമ്പിളുകള്‍ നിത്യേന പരിശോധിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. 2000ല്‍ അധികം സാമ്പിളുകള്‍ ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്തതായും, ഈ ഡാറ്റാകള്‍ ഇന്റലിജന്‍സ് വിഭാഗത്തേയും ഗാര്‍ഡയേയും ഒന്നിപ്പിച്ച് ശരിയായ കുറ്റവാളിയെ കണ്ടെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റവാളികളെ കണ്ടെത്താന്‍ ഈ പുതിയ ഡിഎന്‍എ ഡാറ്റാബേസ് വളരെയധികം സഹായിക്കുമെന്ന് പ്ര്തീക്ഷിക്കുന്നു. തെളിയിക്കപ്പെടാത്ത പല കേസുകളും ഇനി തെളിയിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നെന്ന് ഗാര്‍ഡ.

Share this news

Leave a Reply

%d bloggers like this: