റിയാന്‍ എയറും എയര്‍ലിങ്കസും പണിമുടക്കുന്നു

ഡബ്ലിന്‍: ഫുട്‌ബോള്‍ പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ പണിമുടക്കുമായി റിയാന്‍ എയറും എയര്‍ലിങ്കസും. അയര്‍ലണ്ടിന്റെ യൂറൊ 2016 തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിത്തന്നെ ഇതു രണ്ടാം തവണയാണ് ആരാധകര്‍ക്ക് യാത്രാതടസം നേരിടുന്നത്.  തിങ്കളാഴ്ച്ച ഡബ്ലിനില്‍ നിന്നും പാരീസിലേക്ക് എയര്‍ ഫ്രാന്‍സില്‍ സഞ്ചരിച്ച ആരാധകര്‍ അഭിമുഖികരിക്കേണ്ടിവന്നത് 9.10ന്റെ വിമാനം പൈലറ്റുമരുടെ സമരം മൂലം റദ്ദാക്കിയിരിക്കുന്നതാണ്.
ചൊവ്വാഴ്ച്ച ഫ്രഞ്ച് എടിസി തൊഴിലാളികള്‍ പണിമുടക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.  ഇന്ന് ഫ്രാന്‍സിലേക്കുള്ളതും അവിടെനിന്നുള്ളതുമായ FR1984  ഉം FR1985 ഉള്‍പ്പെടെ 44 വിമാനങ്ങളാണ് റിയാന്‍ എയര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. എയര്‍ ലിങ്കസ് എട്ട് വിമാനങ്ങളാണ് പിന്‍വലിക്കേണ്ടിവന്നത്.

യാത്രക്കാര്‍ രണ്ട് എയര്‍ലൈന്‍സിന്റെയും വെബ്‌സൈറ്റില്‍ നല്കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും പരിശോധിച്ച് റിറൂട്ടിങ്ങിനൊ റിഫണ്ടിങ്ങിനൊ അപേക്ഷിക്കുവാന്‍ സാധിക്കുമൊ എന്ന് നോക്കണം.

Share this news

Leave a Reply

%d bloggers like this: