ഗര്‍ഭഛിദ്രം അനുവദിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി..സെപ്തംബറോടെ നടപടികളുണ്ടായേക്കും

ഡബ്ലിന്‍: രാജ്യത്തെ ഗര്‍ഭഛിദ്ര നിയമം കൂടുതല്‍ ഉദാരമാക്കുന്നതിനുള്ള നീക്കം സെപ്തംബറില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കിടയില്‍ എന്ത് തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ടെന്നാണ് സൂചന. നിര്‍ദേശങ്ങള്‍ എല്ലാവരുമായി ചര്‍ച്ച ചെയ്യണമെന്നാണ് മന്ത്രി ലിയോ വരേദ്ക്കര്‍ പറയുന്നത്.

ഇന്ന് മന്ത്രി സഭാ ചര്‍ച്ചയില്‍ ഗര്‍ഭഛിദ്രവിഷയമായിരിക്കും മുഖ്യ അജണ്ടയെന്നാണ് കരുതുന്നത്. യുഎന്‍ അയര്‍ലന്‍ഡിലെ നിയമം മനുഷ്യത്വ വിരുദ്ധുമെന്ന് വിമര്‍ശിച്ചിരുന്നു. ജനിക്കാത്ത കുട്ടിയുടെയും ഗര്‍ഭിണിയുടെയും ജീവന് തുല്യ പ്രധാന്യം നല്‍കുന്ന നിയമം മാറ്റണമെന്നായിരുന്നു യുഎന്‍ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി എന്‍ഡ കെന്നി സിറ്റിസണ്‍ കണ്‍വെന്‍ഷന്‍ വിളിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ ഇതുണ്ടാകുമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. എന്നാല്‍ സെപ്തംബറില്‍ തന്നെ നടപടികള്‍ക്ക് തുടക്കമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന. ഗര്‍ഭഛിദ്രം ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്ന് വാദിക്കുന്നവരുടെ ആവശ്യം പാടെ നിരസിക്കുന്നതിന് മുമ്പ് അക്കാര്യം സംബന്ധിച്ച് ഇതിന്‍റെ ചട്ടങ്ങളെകുറിച്ചും ചര്‍ച്ച ആകാമെന്നാണ് വരേദ്ക്കര്‍ പറയുന്നത്. 2013ലെ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിങ് പ്രഗ്നന്‍സി ബില്‍ ചര്‍ച്ചയില്‍ അപകടാവസ്ഥയില്‍ ഉള്ള സ്ത്രീയെ അങ്ങനെ തന്നെ പരിഗണിക്കണമെന്ന് വ്യക്തമാക്കിയിരുന്നതാണെന്ന് ഒരു മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ 12 ആഴ്ച്ചയായാലും 32 ആഴ്ച്ചയായാലും സ്ത്രീയുടെ അപകടാവസ്ഥയ്ക്കാണ് പ്രധാന്യം. ഏതെങ്കിലും വിധത്തില്‍ ഒരു തടസം കൊണ്ട് വരുന്നത് പ്രശ്നത്തിനാകും വഴിവെയ്ക്കുകയെന്നും അഭിപ്രായപ്പെട്ടു.

ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ് നിലവിലെ രൂപത്തിലുള്ള നിയമം അസ്വീകാര്യമെന്നാണ് പറയുന്നത്. നിയമ ഉപദേശം ഇക്കാര്യത്തില്‍തേടിയിട്ടുണ്ടെന്നും ഭരണ ഘടനാ വിഷയമാണ് ഇതെന്നും ഹിതപരിശോധനയിലൂടെ വേണ്ടി വരും പ്രശ്ന പരിഹാരമെന്നുമാണ് സിമോണ്‍ ഹാരിസ് പറയുന്നത്. സിറ്റിസണ്‍ അസംബ്ലിയില്‍ വിഷയം പരിഗണിക്കുന്നത് സമയമെടുക്കാനുള്ള അവടവാണെന്ന വാദം തള്ളി. പ്രശ്നം ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്യും. ഇത് തന്‍റെയോ കെന്നിയുടേയോ മാത്രം വിഷയമല്ല ഐറഇഷ് ജനതയ്ക്കായുള്ള തീരുമാനമാണ്. നേരിട്ട് ഹിതപരിശോധനയ്ക്കായി പോകുന്നത് വളരെയേറെ സമൂഹം ധ്രുവീകരിക്കുന്നതിന് വഴിവെയ്ക്കാമെന്നും സിമോണ്‍ ഹാരിസ് പറയുന്നു.

വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ സര്‍ക്കാരിന് യുഎന്നിനെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. പൗരന്മാരാണ് ഭരണഘടന തീരുമാനിക്കുന്നത്. തിര‍ഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെന്ന നിലയില്‍ പൗരന്മാര്‍ എടുക്കുന്ന തീരുമാനത്തെ ബഹുമാനിക്കേണ്ടി വരുമെന്നും അഭിപ്രായപ്പെടുകയും ചെയ്തു.

എസ്

Share this news

Leave a Reply

%d bloggers like this: