കളിസ്ഥലങ്ങളില്‍ പുകവലി നിരോധനം നടപ്പാക്കാന്‍ മിക്ക പ്രാദേശിക ഭരണ കൂടങ്ങളും ഒരുങ്ങുന്നതായി സൂചന

ഡബ്ലിന്‍:  കളിസ്ഥലങ്ങളില്‍ പുകവലി നിരോധനം നടപ്പാക്കാന്‍ മിക്ക പ്രാദേശിക ഭരണ കൂടങ്ങളും  ഒരുങ്ങുന്നതായി സൂചന. 82 ശതമാനം വരുന്ന പ്രാദേശിക ഭരണകൂടങ്ങളും (വടക്കന്‍ അയര്‍ലന്‍ഡിലെയും അയര്‍ലന്‍ഡിലെയും)  ഒന്നുകില്‍ പുകവലി നിരോധനം നടപ്പാക്കുകയോ ഇതിന് നടപടി സ്വീകരിക്കാമെന്ന് തീരുമാനിക്കുകയോ ചെയ്തിട്ടുണ്ട്.  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് പബ്ലിക് ഹെല്‍ത്ത് ഇന്‍ അയര്‍ലന്‍ഡ് പോളസി ഡയറക്ടര്‍ പുകവലി നിരോധനം നടപ്പാക്കുന്നതില്‍  പുരോഗതിയുണ്ടെന്നാണ് പറയുന്നത്.

നിലവിലെ നടപടി സെക്കന്‍റ് ഹാന്‍റ് സ്മോക്കിങ് ഇതോടെ കുറയുമെന്നാണ് കരുതുന്നത്. പുകയില ഉപയോഗം നല്ലതല്ലെന്ന സന്ദേശം കൈമാറാനും നടപടി ഉപകരിക്കുമെന്നാണ് പ്രതീക്ഷ.  കുട്ടികള്‍ ഇരിക്കുമ്പോള്‍ കാറിലെ പുകവലി നിരോധിക്കുന്നത് ജനുവരിയില്‍ നിലവില്‍ വന്നിരുന്നു.  അ‍ഞ്ചില്‍ ഒരുകുഞ്ഞ് വീതം കാറില്‍ ഇരുന്ന് പുക ശ്വസിക്കുന്നതിന് അവസരം ഉണ്ടാകുന്നതായാണ് കണക്കുകള്‍.

കുടുംബവുമായി യാത്ര ചെയ്യുന്നതിലൂടെ പതിനാറ് ശതമാനം കുട്ടികളാണ് മുതിര്‍ന്നവര്‍ വലിക്കുന്ന സിഗറ്റിന്‍റെയും മറ്റും പുക ശ്വസിക്കേണ്ടി വരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: