പാരീസില്‍ പൊലീസ് കമാന്‍ഡോയെയും ഭാര്യയെയും കൊലപ്പെടുത്തി ; ഐഎസെന്ന് സൂചന

പാരീസ്: യൂറോകപ്പ് ഫുട്‌ബോള്‍ ലഹരിയില്‍ മുങ്ങിയ പാരീസിനു സമീപം ദമ്പതികളായ പൊലീസ് ഉദ്യോഗസ്ഥരെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനു പിന്നില്‍ ഐഎസ് ഭീകരരാണെന്നാണ് ഫ്രഞ്ച് പൊലീസ് അറിയിച്ചു.

വടക്ക്പടിഞ്ഞാറന്‍ പാരിസിലാണ് സംഭവം. വീടിനു പുറത്തു നിന്ന പൊലീസ് കമാന്‍ഡോയെ കുത്തിക്കൊലപ്പെടുത്ത്. വീടിനുള്ളില്‍ കയറിയ അക്രമി ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി സുരക്ഷിതനാണ്. അക്രമി ലാറോസി അബ്ബല്ലെയെ പൊലീസ് വെടിവെച്ചു കൊന്നു.

സംഭവത്തില്‍ ലാറോസി അബല്ലയ്ക്ക് ഐഎസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിനു മുമ്പ് തനിക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. ഫ്രാന്‍സില്‍ നിന്നും പാകിസ്താനിലേക്ക് തീവ്രവാദത്തിനായി ആളുകളെ കടത്തുന്നയാളായിരുന്നു ലാറോസി. ഇയാളെ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു

-എജെ-

Share this news

Leave a Reply

%d bloggers like this: