ഗര്‍ഭച്ഛിദ്ര ബില്ലിന്മേല്‍ സ്വതന്ത്ര വോട്ട് തേടണമെന്ന് മന്ത്രിമാരുടെ ആവശ്യം

അപകടകരമായ സമയങ്ങളില്‍ ഗര്‍ഭച്ഛിദ്രമനുവദിക്കണമെന്ന ബില്ലിന്മേല്‍ സ്വതന്ത്ര വോട്ട് തേടാന്‍ മന്ത്രിമാരുടെ നിര്‍ദേശം. ഗര്‍ഭച്ഛിദ്ര ബില്ലിന്മേല്‍ സ്വതന്ത്ര വോട്ട് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി പാസ്‌ക്കല്‍ ഡോണോഹ് അറിയിച്ചു. പൗരന്മാരുടെ നിയമസഭയാണ് വിഷയം കൈകാര്യം ചെയ്യാന്‍ ഏറ്റവും അനുയോജ്യമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

അപകടകരമായ സമയങ്ങളില്‍ ഗര്‍ഭച്ഛിദ്രം  അനുവദിക്കുന്ന ബില്ലിന്മേല്‍ മനസാക്ഷിക്കനുരസരിച്ച് വോട്ട് ചെയ്യണമെന്നാണ് ഒരു വിഭാഗം സ്വതന്ത്ര മന്ത്രിമാര്‍ വാദിക്കുന്നത്. മന്ത്രിസഭ അടുത്ത ആഴ്ച വിഷയം ചര്‍ച്ച ചെയ്യുമെന്നും അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടുമെന്നും മന്ത്രി അറിയിച്ചു.

ബില്‍ ഭരണഘടനാപരമാണെന്നും അതിനനുസരിച്ച് വോട്ട് രേഖപ്പെടുത്തുമെന്നും മന്ത്രി ജോബ്‌സ് ജോണ്‍ ഹാലിഗണ്‍ അറിയിച്ചു. സ്വതന്ത്ര വോട്ട് ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബില്ലിനെ പിന്തുണയ്ക്കണോ എന്നത് തീരുമാനിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായത്തിന് കാത്തിരിക്കുകയാണ് ശിശുവകുപ്പ് മന്ത്രി.

-sk-

Share this news

Leave a Reply

%d bloggers like this: