ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ മലയാളികളെ ബാധിക്കും;കുടിയേറ്റക്കാര്‍ പ്രതിസന്ധിയിലാകും

ലണ്ടന്‍:യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനുള്ള ഹിതപരിശോധന ബ്രിട്ടനില്‍ നാളെ നടക്കാനിരിക്കെ ലോകം കടുത്ത ആശങ്കയിലാണ്്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോയാല്‍ സുരക്ഷയും ജോലി സാധ്യതയും സാമ്പത്തിക സ്ഥിതിയുമെല്ലാം പ്രശ്‌നത്തിലാകുമെന്നാണ് കരുതുന്നത്. ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ഇത് സാരമായി ബാധിക്കും. യൂറോയുടെയും പൗണ്ടിന്റെയും മൂല്യം ഇടിയും. മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ പ്രതിസന്ധിയിലാകുമെന്നും ബ്രിട്ടനിലുള്ള ഇന്ത്യന്‍ വ്യവസായങ്ങള്‍ അനിശ്ചിതത്വത്തിലാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഐടി മേഖലകളിലെ സാമ്പത്തിക മാന്ദ്യത്തിനും ഇത് കാരണമാകും.

-എജെ-

Share this news

Leave a Reply

%d bloggers like this: