കോപ്പിയടി തടയാന്‍ രാജ്യത്ത സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ അള്‍ജീരിയ ബ്ലോക്ക് ചെയ്തു

വിദ്യാര്‍ത്ഥികളുടെ കോപ്പിയടി തടയാന്‍ അള്‍ജീരിരിയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തു. ഹൈസ്‌കൂള്‍ പരീക്ഷയ്ക്ക് കോപ്പിയടി തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച നടത്തിയ അവസാന പരീക്ഷയില്‍ 500,000 വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നടപടി.

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൈറ്റുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പരീക്ഷ കഴിയുന്നതുവരെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്ക് ബ്ലോക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കും സോഷ്യല്‍ മീഡിയയുടെ സേവനം ലഭിക്കില്ല. രാജ്യത്തെ വാര്‍ത്താ വിനിമയ രംഗത്തെ അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അയര്‍ലണ്ടിലെ സെക്കന്ററി ലെവന്‍ പരീക്ഷയ്ക്ക് സമാനമായ പരീക്ഷയാണ് അള്‍ജീരിയയില്‍ നടക്കുന്നത്. ഏറ്റവും ലളിതമായ വഴിയാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഐ ടി വിദഗദ്ധര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓരോ സെന്ററുകളിലും റോഡ് വഴി എത്തിക്കുന്നതിന് പകരം പ്രത്യേക കോഡുകളിലാക്കിയാല്‍ സെന്ററുകളില്‍ നിന്ന് തന്നെ പ്രിന്റ് ചെയ്ത് എടുക്കാന്‍ കഴിയുമെന്നും പേപ്പര്‍ ചോര്‍ച്ച തടയാന്‍ ഇത്തരത്തില്‍ ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്താകമാനം ഇന്റര്‍നെറ്റ് നിരോധിക്കുന്നത് മറ്റ് ഉപഭോക്താക്കള്‍ക്ക് പ്രയാസകരമാകുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ 40 മില്യണ്‍ ജനങ്ങളില്‍ 18 മില്യണ്‍ ആള്‍ക്കാരും ഇന്റര്‍നെറ്റുകളും സോഷ്യല്‍ മീഡിയകളും സജീവമായി ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-sk-

Share this news

Leave a Reply

%d bloggers like this: