ബ്രെക്‌സിറ്റ് ആശങ്കയില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ കൂപ്പുകുത്തി

ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ഫലസൂചനകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള സാധ്യത വര്‍ധിപ്പിച്ചതോടെ ആഗോള സാമ്പത്തികമേഖലയില്‍ അതിന്റെ ആദ്യ പ്രതികരണങ്ങള്‍ കണ്ടുതുടങ്ങി. ഇന്ത്യന്‍ ഓഹരി വിപണിക്ക് മറ്റൊരു കറുത്ത വെള്ളി സമ്മാനിച്ചുകൊണ്ട് ഓഹരി സൂചികകള്‍ കൂപ്പുകുത്തി. സെന്‍സെക്‌സ് 940 പോയിന്റ് നഷ്ടത്തില്‍ 26062 ലും നിഫ്റ്റി 287 പോയിന്റ് താഴ്ന്ന് 7982 ലുമെത്തി.
1065 കമ്പനികളുടെ ഓഹരികളാണ് ഒറ്റയടിക്ക് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്‌സ് 10 ശതമാനവും ടാറ്റ സ്റ്റീല്‍ എട്ട് ശതമാനവും നഷ്ടം നേരിട്ടു. ഐസിഐസിഐ ബാങ്ക്, മാരുതി, അദാനി പോര്‍ട്ട്‌സ് തുടങ്ങിയവയും നഷ്ടത്തിലാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നത് ആഗോള സാമ്പത്തികരംഗത്ത് സൃഷ്ടിച്ചേക്കാവുന്ന അനുരണനങ്ങളെക്കുറിച്ചുള്ള ഭീതിയാണ് ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: