മെല്‍ബണില്‍ ഇടതു മതേതര കൂട്ടായ്മയുടെ യോഗം 26 ന്

മെല്‍ബണിലെ മലയാളികള്‍ക്കിടയില്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ രൂപീകരിക്കുന്നു. പിറന്ന നാടിന്റെയും ജീവിക്കുന്ന രാജ്യത്തിന്റെയും സമഗ്ര പുരോഗതിയും അതിരുകളോ ജാതി-മത-വര്‍ണ വേര്‍തിരിവുകളോ ഇല്ലാത്ത സമൂഹത്തിനായുള്ള പ്രയത്‌നവുമാണ് ലക്ഷ്യം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അകറ്റിനിര്‍ത്താനും സമൂഹത്തില്‍ മതേതര ജനാധിപത്യ ചിന്ത ശക്തിപ്പെടുത്താനുമായി പുരോഗമന ചിന്താഗതിയുള്ള മനസ്സുകള്‍ക്ക് ഒന്നിച്ചുനില്‍ക്കാനുള്ള വേദിയായിരിക്കും കൂട്ടായ്മയെന്ന് സംഘാടകര്‍ പറഞ്ഞു.
ജൂണ്‍ 26 ന് ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ക്ലാരിന്‍ഡ സണ്‍ഡൗണര്‍ അവന്യൂവിലെ സണ്‍ഡൗണര്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ആദ്യ യോഗം. കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് മുഖ്യ സംഘാടകരായ തിരുവല്ലം ഭാസി, കെ പി സേഥുനാദ്, ബിനീഷ്, എന്‍ ലിജോ, പ്രതീഷ് മാര്‍ട്ടിന്‍, ലോകന്‍ രവി, രാജീവ് നായര്‍, വിന്‍സി മാത്യു, എബി കോര പൊയ്ക്ക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: