അയര്‍ലണ്ട് ഇപ്പോഴും യു എസ് പോളിസിയുടെ മുഖ്യഭാഗമാണെന്ന് യു എസ് വൈസ് പ്രസിഡന്റ്

ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയിട്ടും അയര്‍ലന്റ്  ഇപ്പോഴും യു എസ് ഇന്റര്‍നാഷണല്‍ പോളിസിയുടെ മുഖ്യഭാഗമായി തുടരുകയാണെന്ന് യു എസ് വെസ് പ്രസിഡന്റ് ജോ ബിഡണ്‍. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഹിതപരിശോധനയില്‍ മറ്റൊരു ഫലമാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നായിരുന്നു ബ്രക്‌സിറ്റ് ഹിതപരിശോധന ഫലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിച്ച് നിരവധി ബ്രിട്ടണ്‍ പൗരന്മാര്‍ വോട്ട് ചെയ്തതായാണ് മനസിലായതെന്നും മറ്റൊരു ഫലമാണ് യു എസ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടണിലെ ജനതയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നായിരുന്നു യു എസിലെ റ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ പ്രതികരണം. യു കെയുമായുള്ള അമേരിക്കയുടെ ബന്ധം ശക്തമായി തുടരുമെന്ന് യു എസ് വൈസ് പ്രസിഡന്റ് അറിയിച്ചു.

അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതിനായി ട്രിനിറ്റി കോളജില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ആദ്യമായാണ് യു എസിന് പുറത്തുള്ള ഒരു സര്‍വകലാശാല ബിഡണെ ഇത്രയും വലിയൊരംഗീകാരം നല്‍കി ആദരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിക്കാനെത്തിയത്. ഇത് വലിയൊരംഗീകാരമാണെന്ന് അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: