റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള വില മേയില്‍ 6.9 ശതമാനം വാര്‍ഷിക വളര്ച്ച പ്രകടമാക്കി

ഡബ്ലിന്‍: റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള വില മേയ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.9 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വാര്‍ഷിക വളര്‍ച്ചയാണ് മേയ്മാസത്തില്‍ പ്രകടമായിരിക്കുന്നത്. മാസാടിസ്ഥാനത്തില്‍ ഭവന വില ഉയര്‍ന്നിരിക്കുന്നത് 0.2 ശതമാനമാണ് മേയില്‍. ഡബ്ലിനിലെ മാത്രം പ്രോപ്പര്‍ട്ടി വില വര്‍ധന ഏപ്രിലിനെ അപേക്ഷിച്ച് മേയില്‍ 0.1ശതമാനമാണ്.

അതേ സമയം കഴിഞ്ഞ വര‍്‍ഷം മേയ്മാസത്തിലുള്ളതിനേക്കാള്‍ വില 4.8 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഭവനങ്ങളുടെ മാത്രം വില വര്‍ധനയെടുത്താല്‍ ഇത് മുന്‍ മാസത്തെ അപേക്ഷിച്ച് 0.4 ശതമാനവും വാര്‍ഷികമായി 5.7 ശതമാനവും ആണ്. അതേ സമയം അപാര്‍ട്മെന്‍റ് വിലയില്‍ 2013 മേയ്ക്ക് ശേഷം ഇടിവ് ആദ്യമായി പ്രകടമായി. വില 1.1 ശതമാനം ആണ് ഇടിഞ്ഞത്. അപാര്‍ട്മെന്‍റ് വിലയിലെ ഇടിവിന് കാരണം അധികം ഇടപാടുകള്‍ നടക്കാത്തതാണ്. ഡബ്ലിന് പുറത്ത് പ്രോപ്പര്‍ട്ടി വാര്‍ഷിക വിലയിലെ വര്‍ധന 0.1 ശതമാനം മാത്രമാണ്.

ഭവന വില വര്‍ധനയാകട്ടെ ഡബ്ലിന് പുറത്ത് വാര്‍ഷകമായി 8.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2007ല്‍ പ്രോപ്പര്‍ട്ടി വിലകള്‍ ഏറ്റവും കൂടിയ നിരക്ക് ഉണ്ടായിരുന്നതിലും 33 ശതമാനം കുറവാണ് ഇപ്പോഴത്തേത്. ഭവന പണയ വായ്പകള്‍ക്ക് കടുത്ത നിയന്ത്രണം വന്നത് ഭവന വിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് ചൂണ്ടികാണിക്കുന്നത്. പ്രോപ്പര്‍ട്ടി മേഖലയില്‍ ബ്രെക്സിറ്റിന്‍റെ പ്രഭാവം ഉണ്ടാകാവുന്നതാണ്.

എസ്

Share this news

Leave a Reply

%d bloggers like this: