ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിന്‍ ആസ്‌ത്രേലിയയിലെത്തുന്നു

പ്രവാസജീവിതത്തിന്റെ മറുവശം മലയാളികള്‍ക്കു മുന്നില്‍ വരച്ചുകാട്ടിയ നോവലായ ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിന്‍ ആസ്‌ത്രേലിയയിലെത്തുന്നു. കാന്‍ബറാ, സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെയില്‍ എന്നിവിടങ്ങളില്‍ ആസ്‌ത്രേലിയന്‍ മലയാളികള്‍ ഒരുക്കുന്ന സാഹിത്യസംഗമങ്ങളില്‍ ബെന്യാമിന്‍ അനുവാചകരുമായി സംവദിക്കും. സ്മാര്‍ട്ട് ലൈഫിന്റെ നേതൃത്വത്തില്‍ മെല്‍ബണില്‍ സംഘടിപ്പിക്കുന്ന പരിപാടി ജൂലൈ 10 ന് വൈകിട്ട് 6 മണിക്ക് ക്രാന്‍ബണ്‍ ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിലാണ് നടക്കുക. വര്‍ഷങ്ങളോളം ബഹറിനില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ബെന്യാമിന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഴുവന്‍ സമയ സാഹിത്യ പ്രവര്‍ത്തകനാണ്. മെല്‍ബണിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0421 111739 (ജോണി സി മറ്റം), 0425 871328 (ജിതേഷ് പൊയിലൂര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: