പതിനായിരണക്കിന് പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് എതിരെ ലണ്ടനില്‍ പ്രതിഷേധിക്കുന്നു

പതിനായിരണക്കിന്   പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് എതിരെ ലണ്ടിനില്‍ പ്രതിഷേധിക്കുന്നു.  സെന്ട്രല്‍ ലണ്ടനിലാണ്  പ്രകടനക്കാര്‍ യൂറോപ്യന്‍ യൂണിയന്‍ പതാകയും  ബാനറുകളും ആയി  തെരുവില്‍ ഇറങ്ങിയത്.  “Bremain”,”We Love EU” എന്നിങ്ങനെ വിവിധ ബാനറുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നത്.  പാര്‍ക് ലൈനിന് സമീപമാണ് ജനങ്ങള്‍ ഒത്ത് കൂടിയത്.  സോഷ്യല്‍ മീഡിയ വഴിയും മറ്റുമാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.

ഹാസ്യതാരമായ മാര്‍ക് തോമസ്  മാര്‍ച്ചിന് നേതൃത്വം നല്‍കുന്നവരിലുണ്ട്.  മുപ്പതിനായിരത്തിനടുത്ത് പേര്‍ പ്രകടനത്തില്‍പങ്കെടുത്തിട്ടുണ്ടാകുമെന്നാണ് നിഗമനം. തെറ്റായ വിവരങ്ങളും മറ്റുമാണ് ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന്  വിട്ട് പോരുന്നതിന് തീരുമാനിക്കാന്‍ കാരണമായിരിക്കുന്നത്. ഹിതപരിശോധനാ ഫലം അംഗീകരിക്കേണ്ടതുണ്ട്. അത് സമയം തന്നെ കടുത്ത നിരാശയിലുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാനും കഴിയണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.  മെട്രോ പോളീറ്റര്‍ പോലീസ്  ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

ജൂണ്‍ 23ന് നടന്ന വോട്ടെടുപ്പില്‍ 52 ശതമാനം പേരാണ് യുകെ  യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ട് പോരുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.  യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ട് പോരുന്നതിന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ ലിസ്ബണ്‍ ട്രീറ്റിയുടെ  50-ാം വകുപ്പ് പിന്‍വലിക്കണം.   ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വകുപ്പ് പിന്‍വലിക്കില്ലെന്നും  അടുത്ത പ്രധാനമന്ത്രിയായിരിക്കും ഈ ചുമതല നിര്‍വഹിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.  രാജിപ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെയാണ് പിന്‍വാങ്ങല്‍ നടപടികള്‍ അടുത്ത ചുമതലക്കാരനായിരിക്കും എടുക്കയെന്ന് വ്യക്തമാക്കിയതും.

എസ്

Share this news

Leave a Reply

%d bloggers like this: