വിദ്യാര്‍ത്ഥികള്‍ അമിതമായി സ്‌പോര്‍ട് ഡ്രിംഗ്‌സ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍

12 നും 14 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ അമിതമായി സ്‌പോര്‍ട് ഡ്രിംഗ്‌സുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ഇത്തരം പാനീയങ്ങളുടെ അമിതമായ ഉപയോഗം കുട്ടികളെ രോഗികളാക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കുട്ടികള്‍ അമിതമായി വണ്ണം വയ്ക്കുന്നതിനും പല്ലുകളില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനും ഈ പാനീയങ്ങള്‍ കാരണമാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് കുട്ടികള്‍ അമിതമായി സ്‌പോര്‍ട്‌സ് ഡ്രിംഗ്‌സുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. 89 ശതമാനം കുട്ടികളും ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നവരാണെന്നും ഇതില്‍ 68 ശതമാനം പേര്‍ സ്ഥിരമായി ഈ പാനീയങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സൗത്ത് വേല്‍സിലെ നാല് സ്‌കൂളുകളില്‍ നിന്നായി 160 കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയിരിക്കുന്നത്.

പാനീയങ്ങളുടെ രുചിയും വിലക്കുറവും ലഭ്യതയുമാണ് കുട്ടികള്‍ ഈ പാനീയങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ കാരണമെന്നും കുട്ടികള്‍ ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കരുതെന്ന കാര്യം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിയില്ലെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.

കുട്ടികള്‍ക്ക് ഇത്തരം പാനീയങ്ങള്‍ സുലഭമായി ലഭിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ബന്ധപ്പെട്ട അധികൃതര്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും ഡന്റല്‍ പബ്ലിക് ഹെല്‍ത്തിലെ അധ്യാപിക അറിയിച്ചു. എനര്‍ജി ഡ്രിംഗ്‌സും സ്‌പോര്‍ട്‌സും ഡ്രിംഗ്‌സും തമ്മിലുള്ള വ്യത്യാസം എന്താണെന്നതിനെക്കുറിച്ച് സംശയം നിലനില്‍ക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: