ഡബ്ലിന്‍ ബസ് 27ബി ബസ് റൂട്ടില്‍ മുന്നോട്ട് വെച്ചിരിക്കുന്ന മാറ്റം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് 27ബി ബസ് റൂട്ടില്‍ മുന്നോട്ട് വെച്ചിരിക്കുന്ന മാറ്റം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി. ഈ മാസം അവസാനത്തില്‍ ആണ് പുതിയ നിര്‍ദേശം നടപ്പില്‍ വരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ മാറ്റമുണ്ടാകുമെന്ന വാര്‍ത്തകളോട് ഒരു വിഭാഗം പൊതു ജനങ്ങളും ജന പ്രതിനിധികളും വിമര്‍ശനാത്മകമായാണ് പ്രതികരിച്ചിരുന്നത്. ഹാരിസ്ടൗണ്‍ ഗാരേജില്‍ നിന്നും -ഏദന്‍ ക്വേയിലേക്ക് ഉള്ള റൂട്ടിലാണ് മാറ്റം നിര്‍ദേശിച്ചിരുന്നത്. ജൂലൈ പത്ത് മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരം ഈ പാതയില്‍ സേവനം ഉണ്ടാവുകയില്ല.

ഓസ്കാര്‍ ട്രെയ്നര്‍ റോഡില്‍ നിന്ന് സേവനം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതാണ് പുതിയമാറ്റം. ഇതോടെ സാന്‍ട്ര വില്ലേജും ബുമോണ്ട് ആശുപത്രിയ്ക്കും ഇടയില്‍ ബസ് സേനവം ഇല്ലാതാകുമെന്നാണ് ചൂണ്ടികാണിക്കുന്നത്. മാറ്റം വരുത്തുന്നത് നേരിട്ട് കുടുതല്‍ ബസ് സേവനം ഡബ്ലിന്‍ സിറ്റിയിലേക്ക് നടത്തുന്നതിന് വേണ്ടിയാണെന്ന് ഡബ്ലിന്‍ ബസ് പറയുന്നു. തത്കാലികമായി നിര്‍ദേശിച്ചിരിക്കുന്ന മാറ്റം മരവിപ്പിക്കുകയാണ് നിലവിലെന്നും അറിയിച്ചിട്ടുണ്ട്.

പീപ്പിള്‍ ബിഫോര്‍ പ്രൊഫിറ്റ് കൗണ്‍സിലര്‍ ജോണ്‍ ലിയോണ്‍സ് ഇപ്പോഴത്തെ തീരുമാനത്തെ സ്വാഗതം ചെയ്തു. റൂട്ട് മാറ്റത്തിനെതിരെ ഇദ്ദേഹം രംഗത്ത് വന്നിരുന്നു. പദ്ധതി ഉപേക്ഷിച്ചില്ലെന്ന് അറിയാമെന്നും എന്താണ് താത്കാലികമായി തീരുമാനം മരവിപ്പിക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും കൂട്ടി ചേര്‍ക്കുകയും ചെയ്തു. ഡബ്ലിന്‍ ബസ് മാനേജ്മെന്‍റ് ജനങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നതിന്‍റെ ഭാഗമായിരിക്കാമെന്ന വിശ്വാസവും കൗണ്‍സിലര്‍ പ്രകടിപ്പിച്ചു. ജനങ്ങളുടെ പ്രതിഷേധം സമ്മര്‍ദകാരണമായിരിക്കാമെന്നാണ് കരുതുന്നത്.

എന്തുകൊണ്ടാണ് നിര്‍ദേശം മരിവിപ്പിച്ചതെന്ന് ഡബ്ലിന്‍ ബസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.

എസ്

Share this news

Leave a Reply

%d bloggers like this: