വിദ്യാഭ്യാസ തുല്യത….ഇന്ന് പ്രകടനം നടക്കും

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റിസെന്‍ററില്‍ ഇന്ന് മതത്തെ പരിഗണിക്കാതെ വിദ്യാഭ്യാസകാര്യത്തില്‍ തുല്യപരിഗണന വേണെന്ന് ആവശ്യപ്പെട്ട് പ്രകടനം നടക്കും. ഏകദേശം അറനൂറോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സ്റ്റീഫന്‍സ് ഗ്രീനില്‍ നിന്ന് ഉച്ചകഴിയുന്നതോടെയാണ് ലിന്‍സ്റ്റര്‍ഹോമിലേക്ക് ആയിരിക്കും പ്രകടനം. എഡുക്കേഷന്‍ ഇക്വാളിറ്റിയാണ് പ്രകടനം സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്കൂളുകളില്‍ ഒരു കുട്ടിപോലും മതത്തിന്‍റെ പേരില്‍ പ്രവേശനം ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാവരുതെന്ന് സംഘടന പറയുന്നു.

ഇതിനായി നിയമം മാറേണ്ടതാണെന്നും ആവശ്യപ്പെട്ടു. കുട്ടികളുടെ പ്രവേശന അപേക്ഷ സംബന്ധിച്ച് മതത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ്ബ്രൂട്ടന് നല്‍കാനായി കുട്ടികളുടെ കൈ അടയാങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രതീകാത്മകമായ പ്രതിഷേധമെന്ന നിലയില്‍ ആണ് കുട്ടികളുടെ കൈ അടയാളം ശേഖരിച്ച് നല്‍കിയിരിക്കുന്നത്. അതേ സമയം ഫിയന ഫാല്‍ വിദ്യാഭ്യാസ വക്താവ് തോമസ് ബൈര്‍നെ പാര്‍ട്ടി സ്കൂള്‍ പ്രവേശനം പരിഷ്കരിക്കുമെന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി.

വരും മാസങ്ങളില്‍ ഈ വിഷയം മുന്‍ഗണന നല്‍കി പ്രവര്‌ത്തിക്കുമെന്നും അവകാശപ്പെട്ടു. ന്യൂനപക്ഷ വിശ്വാസികളുടെ കൂടി ഉള്‍ക്കൊള്ളുന്ന സ്കൂളുകള്‍ വേണമെന്ന കാര്യത്തില്‍ ഫിയന ഫാളിന് അനുകൂലമായ സമീപനമാണെന്നും സൂചിപ്പിച്ചു. രക്ഷിതാക്കളടക്കം വിവിധ തത്പരരുടെ അഭിപ്രായങ്ങള്‍ പാര്‍ലമെന്‍റ് കമ്മിറ്റിയില്‍ വരേണ്ടതാണെന്നും ഇതിന് അനുസരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ സംവിധാനം മാറണമെന്നും ബൈര്‍നെ പറഞ്ഞു

എസ്

Share this news

Leave a Reply

%d bloggers like this: