ഏകീകൃത സിവില്‍കോഡ് , ബിജെപി ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെന്ന് ആന്‍റണി

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആന്റണി കുറ്റപ്പെടുത്തി.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ ധ്രൂവീകരണമാണ് ബിജെപിയുടെ ലക്ഷ്യം. പത്ത് വോട്ടുകിട്ടുന്നതിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു.

വ്യക്തി നിയമങ്ങള്‍ ഏകോപിപ്പിക്കുന്നത് അപ്രായോഗികമാണെന്നും ഏകീകൃത സിവില്‍ കോഡിനുള്ള ബിജെപിയുടെ നീക്കം ആത്മഹത്യപരമാണെന്നും ആന്റണി പറഞ്ഞു. അനവസരത്തിലുള്ള ഈ ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: