അപ്പാര്‍ട്ട്‌മെന്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ നിന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പിന്മാറിയെന്നാരോപണം

ലോങ്‌ബോട്ട് ക്വായി അപ്പാര്‍ട്ട്‌മെന്റ് അറ്റകുറ്റപ്പണി നടത്താന്‍ സഹായിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പിന്മാറിയെന്ന് ആരോപണം. സുരക്ഷാ സൗകര്യകള്‍ ഏര്‍പ്പെടുത്താതെയാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചിരുന്നത്. അതിനാല്‍ തന്നെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാറി താമസിക്കേണ്ടിവരുമെന്നാണ് താമസക്കാര്‍ക്ക് ലഭിച്ച വിവരം.

അറ്റകുറ്റപ്പണികള്‍ പ്രാദേശിക അതോറിറ്റിയും മാനേജ്‌മെന്റ് കമ്പനിയും ചേര്‍ന്ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 2.5 മില്യണ്‍ യൂറോയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ചിലവ് പ്രതീക്ഷിച്ചിരുന്നത്. ഇത് രണ്ട് പേരും ചേര്‍ന്നെടുക്കാനായിരുന്നു തീരുമാനം.

എന്നാല്‍ അത്രയും ചിലവ് വരില്ലെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായിരിക്കുന്നതെന്നും അതിനാല്‍ തന്നെ അതോറിറ്റിയുടെ ഭാഗത്തു നിന്നുള്ള ഓഹരി കുറയ്ക്കണമെന്നും കൗണ്‍സിലര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ട 1.25 മില്യണ്‍ യൂറോയുടെ പകുതി നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റുമായി നേരത്തെ കരാറുണ്ടാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

-sk-

Share this news

Leave a Reply

%d bloggers like this: