കെ മുരളീധരന്റെ മകന്‍ വിവാഹിതനായി

എംഎല്‍എ കെ മുരളീധരന്റെ മകന്‍ അരുണ്‍ നാരായണന്‍ വിവാഹിതനായി. കൊടുങ്ങല്ലൂര്‍ സ്വദേശിനി ആതിരാ മോഹനാണ് വധു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങുകളില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും സംബന്ധിച്ചു.

തുടര്‍ന്ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസത്ക്കാരത്തില്‍ രാഷ്ട്രീയ, സിനിമാ,വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എസി മൊയ്തീന്‍, സിപിഐ നേതാവ് സി ദിവാകരന്‍, വ്യവസായി രവി പിള്ള, സിനിമാതാരങ്ങളായ ബാലചന്ദ്രമേനോന്‍, ജയറാം തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

കെ മുരളീധരന്റേയും ജ്യോതി മുരളീധരന്റേയും മൂത്തമകനായ അരുണ്‍ ടെക്നോപാര്‍ക്കില്‍ ഉദ്യോഗസ്ഥനാണ്.

Share this news

Leave a Reply

%d bloggers like this: