ഐറിഷ് വാട്ടര്‍ ബില്ലുകള്‍ വീടുകളിലേക്ക് ഇനി വരില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ ബില്ലുകള്‍ വീടുകളിലേക്ക് ഇനി വരില്ലെന്ന് റിപ്പോര്‍ട്ട്.വാട്ടര്‍ ചാര്‍ജ് റദ്ദാക്കിയതിന്‍റെ പ്രകടമായ നടപടിയായി മാറും ഇത്. വാട്ടര്‍ ചാര്‍ജ് വര്‍ഷത്തിന്‍റെ ബാക്കിയുള്ള സമയവും മരവിപ്പിച്ച് തന്നെ നിര്‍ത്തും. വരും വര്‍ഷങ്ങളില്‍ ജലവിതരണ സമ്പ്രദായത്തന് എങ്ങനെ തുക കണ്ടെത്തുമെന്നുള്ള കാര്യം ഐറിഷ് വാട്ടറിന്‍റെ ഭാവി സംബന്ധിച്ച് പഠനം നടത്തുന്ന കമ്മീഷന്‍ ആയിരിക്കും പറയുകയെന്നാണ് കരുതുന്നത്.

ഒരു വിഭാഗം വാട്ടര്‍ ചാര്‍ജ് നല്‍കിയതും മറ്റൊരു വിഭാഗവും നല്‍കാത്തതും പോലുള്ള പ്രശ്നങ്ങള്‍ കൂടി പരിഗണിക്കേണ്ടി വരും. ഇത് വരെയും ബില്ല് അടക്കാത്ത വീട്ടകാര്‍ അവ അടയ്ക്കാന്‍ ബാധ്യസ്ഥമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് വരെയുള്ള ജല ഉപയോഗത്തിനായിരിക്കും ബില്ല് നല്‍കേണ്ടി വരുന്നത്. അതിന് ശേഷമുള്ള നിരക്കുകളാണ് മരവിപ്പിക്കുന്നത്. കരം മരവിപ്പിക്കുന്നത് ഈ വര്‍ഷം അവസാനം വരെയായിരിക്കും. എന്നാല്‍ അതിന് ശേഷം ബില്ലുകള്‍ നിശ്ചയിക്കുന്നത് തുടര്‍ന്നേക്കാമെന്ന ആശങ്കയും ഉണ്ട്. ഫിന ഗേലും ഫിയന ഫാളും പറയുന്നത് പണം നല്‍കിയവരെയും നല്‍കാത്തവരെയും തുല്യമായി പരിഗണിക്കുമെന്നാണ് പറയുന്നത്. പണം നല്‍കിയവര്‍ക്ക് അവ തിരിച്ച് ലഭിക്കുമോ അതോ ബില്‍ നല്‍കില്ലെന്ന് ചെയ്യില്ലെന്ന് നിശ്ചയിച്ചിരിക്കുന്നവരെ വേട്ടയാടുമോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. ഐറിഷ് വാട്ടര്‍ കുടിശ്ശികയുള്ള ബില്ലുകള്‍ നല്‍കണമെന്നാണ് പറയുന്നത്. എല്ലാ രീതിയിലും പണം സ്വീകരിക്കുന്നതായും ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നു.

ഐറിഷ് വാട്ടറിന് ഈ വര്‍ഷം ആദ്യ ത്രൈമാസത്തില്‍ ലഭിച്ചിരിക്കുന്ന തുക 20 ശതമാനം കുറവാണെന്ന് വ്യക്തമാക്കുന്നുണ്ട്. വാട്ടര്‍ ചാര്‍ജ് വേണ്ടെന്ന് വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വന്നതോടെ ജനങ്ങള്‍ ബില്‍ നല്‍കുന്നതില്‍ നിന്ന് പിന്‍വാങ്ങി തുടങ്ങുകയായിരുന്നു. മേയ്മാസത്തിലാണ് ഐറിഷ് വാട്ടര്‍ അഞ്ചാമത്തെയും അവസാനത്തെയും ബില്‍ നല്‍കിയിരിക്കുന്നത്. ജനുവരി മാര്‍ച്ച് മാസത്തെ ജല ഉപയോഗത്തിന്‍റെ ബില്ലാണിത്. 2015ല്‍ 64 ശതമാനം പേരും വാട്ടര്‍ ചാര്‍ജ് നല്‍കിയിരുന്നു. 144മില്യണ്‍ യൂറോ ആണ് പിരിച്ചെടുത്തിരുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: