ഐ ഡി എയുടെ നിക്ഷേപം 9000 ല്‍ അധികം ജോലി സാധ്യതകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

2016 ന്റെ ആദ്യ പാദത്തില്‍ ഐ ഡി എ അയര്‍ലണ്ട് നിക്ഷേപം നടത്തിയത് കാരണം രാജ്യത്ത് 9000 ല്‍ അധികം തൊഴില്‍ അവസരങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2016 ന്റെ ആദ്യ പകുതി വളരെ ശക്തമായ നിലയാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും വരും മാസങ്ങളില്‍ നിരവധി തൊഴിലവസരങ്ങളാണ് ഉണ്ടാവുകയെന്നും അവര്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള യു കെയുടെ തീരുമാനം അയര്‍ലണ്ടിന് അനുകൂലമായിരിക്കുകയാണെന്നും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിരവധി അവസരങ്ങളാണ് രാജ്യത്തിന് ലഭിച്ചിരിക്കുന്നതെന്നും സംഘടന അറിയിച്ചു. എന്നാല്‍ ബ്രക്‌സിറ്റ് അയര്‍ലണ്ടിനെ പൂര്‍ണ്ണമായും എങ്ങനെ ബാധിക്കും എന്നറിയാന്‍ കുറച്ച് നാളുകള്‍ കാത്തിരിക്കേണ്ടിവരുമെന്നും ഐ ഡി എ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനിലുള്ള അംഗത്വം വഴി യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നും അയര്‍ലണ്ടിന് ലഭിക്കുന്ന സ്ഥിരത കാരണം രാജ്യം ഇതിനോടകം തന്നെ പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞെന്നും ഐ ഡി എ ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബിസിനസ് സര്‍വീസ്, ടെക്‌നോളജി തുടങ്ങിയവയാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

2015 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് രാജ്യം അഞ്ച് പ്രൊജക്ടുകള്‍  അധികമായി സ്വന്തമാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. 115 പ്രൊജക്ടുകളാണ് രാജ്യം ആറ് മാസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 110 പ്രൊജക്ടുകള്‍ ആയിരുന്നു സ്വന്തമാക്കിയിരുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: