ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്ക് പദ്ധതി സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ദേശീയ ബ്രോഡ്ബാന്റ് പദ്ധതി (എന്‍ ബി പി) സ്വകാര്യവല്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ മുഴുവന്‍ നിയന്ത്രണവും സ്വകാര്യ മേഖലയ്ക്ക് വിട്ടു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 25 വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഡെനിസ് നൗട്ടണാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. അടുത്ത വര്‍ഷം മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരിക. കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന വീടുകളിലെയും ബിസിനസ് മേഖലകളിലെയും ഉപഭോക്താക്കള്‍ക്ക് ഹൈസ്പീഡില്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുക എന്നാതാണ് സര്‍ക്കാര്‍ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

പദ്ധതി സ്വകാര്യവല്‍ക്കരിക്കുന്നത് കാരണം സര്‍ക്കാറിന് സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും ഒരു തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് വിഷയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നും വാര്‍ത്താവിനിമയ വക്താവ് അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: