ടിസിഎസിന്റെയും റോയല്‍ കോളേജ് ഓഫ് അയര്‍ലന്റിന്റെയും നേതൃത്വത്തില്‍ ഫിസിഷ്യന്‍ നെറ്റ്‌വര്‍ക്ക് ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് അയര്‍ലന്റിന്റെയും നേതൃത്വത്തില്‍ അയര്‍ലന്റ്, ഇന്ത്യ, ഒമാന്‍, സൗദി അറേബ്യ, യുഎഇ, മലേഷ്യ എന്നിവിടങ്ങളിലെ ഫിസിഷ്യന്‍മാരെ കോര്‍ത്തിണക്കി ഒരു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി രൂപീകരിക്കുന്നു. ദ ഫിസിഷ്യന്‍ നെറ്റ്‌വര്‍ക്ക് എന്നി പേരിട്ടിട്ടുള്ള കമ്മ്യൂണിറ്റി ഈ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ തമ്മില്‍ എളുപ്പത്തിലുള്ള ആശയവിനിമയത്തിനും മികച്ച ചികിത്സാസൗകര്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും വഴിയൊരുക്കും.
ചികിത്സാസൗകര്യങ്ങളുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്ന് രണ്ടു സ്ഥാപനങ്ങളുടെയും വക്താക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതു രാജ്യത്തുവേണമെങ്കിലും ആവശ്യമായ സമയത്ത് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയും.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: